വടിയും കുത്തി പിറന്നാൾ ആഘോഷിച്ച് നെയ്മർ

- Advertisement -

പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ബ്രസീലിയൻ സൂപ്പർ താരം നെയ്മർ പക്ഷേ പിറന്നാൾ ആഘോഷം മാറ്റിവെച്ചില്ല. ഇന്നലെ പാരീസിൽ നടന്ന വമ്പൻ ആഘോഷത്തിൽ ക്രച്ചസിൽ ആണ് നെയ്മർ എത്തിയത്. പി എസ് ജിയിലെ താരങ്ങളും നെയ്മറിന്റെ കുടുംബവും ആഘോഷത്തിൽ പങ്കെടുത്തു. ഇന്നേക്ക് 27 വയസ് പൂർത്തിയാവുകയാണ് നെയ്മറിന്.

കഴിഞ്ഞ ആഴ്ചയേറ്റ പരിക്ക് കാരണം നടക്കാൻ കഴിയാത്ത നെയ്മർ ഇപ്പോൾ ക്രചസ് ഉപയോഗിച്ചാണ് നടക്കുന്നത്. 2 മാസത്തോളം നെയ്മർ പുറത്തായിരിക്കും എന്ന് ക്ലബ് വ്യക്തമാക്കിയിരുന്നു. ലോകകപ്പിന് മുമ്പും നെയ്മർ നീണ്ട കാലം പരിക്കേറ്റ് കിടക്കേണ്ടി വന്നിരുന്നു. ഇന്നലെ നടന്ന ആഘോഷ പരുപാടിയിൽ ഇരുന്നോറോളം ആൾക്കാർ പങ്കെടുത്തു.

Advertisement