ഒരു ബ്രസീലിയൻ യുവതാരം കൂടെ മാഞ്ചസ്റ്റർ സിറ്റിയിലേക്ക്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ സിറ്റി ഒരു ബ്രസീലിയൻ യുവതാരത്തെ കൂടെ സ്വന്തമാക്കുകയാണ്. 17കാരനായ മധ്യനിര താരം ഡിയേഗോ റോസയാണ് മാഞ്ചസ്റ്റർ സിറ്റിയുമായി കരാർ ധാരണയിൽ എത്തിയത്. ബ്രസീലിയൻ ഫുൾബാക്കായ യാൻ കൗട്ടോയെ മാഞ്ചസ്റ്റർ സിറ്റി അടുത്തിടെ സൈൻ ചെയ്തിരുന്നു. അതിനു പിന്നാലെയാണ് ബ്രസീലിലെ മറ്റൊരു വലിയ ടാലന്റ് കൂടെ മാഞ്ചസ്റ്ററിലേക്ക് വിമാനം കയറുന്നത്.

ഇപ്പോൾ ഗ്രമിയോയുടെ സീനിയർ ടീമിന്റെ ഭാഗമാണ് ഡിയേഗോ റോസ. ബോക്സ് ടു ബോക്സ് മിഡ്ഫീൽഡറായ താരം അറ്റാക്കിലും ഡിഫൻസിലും ഒരു പോലെ മികവ് തെളിയിക്കുന്നുണ്ട്‌. മാഞ്ചസ്റ്റർ സിറ്റിയും ബ്രസീലിയൻ ക്ലബുമായി ഇപ്പോൾ ട്രാൻസ്ഫർ തുക ധാരണയായിട്ടുണ്ട്. 2021 ജനുവരിയിൽ ആകും ഗ്രമിയോ ബ്രസീൽ വിട്ട് മാഞ്ചസ്റ്റർ സിറ്റി ടീമിനൊപ്പം ചേരുക.