Football

അമേരിക്കയുമായി സൗഹൃദ മത്സരം കളിക്കാൻ ബ്രസീൽ

ലോകകപ്പിൽ നിരാശയുമായി മടങ്ങിയ ബ്രസീലിനെ ഇനി കാണാൻ കഴിയുക അമേരിക്കയിൽ ആകും. ബ്രസീൽ ഇനി അടുത്തതായി കളിക്കുക അമേരിക്കയിൽ ആയിരിക്കും എന്ന് ഉറപ്പായി. സെപ്റ്റംബറിൽ ആകും സൗഹൃദ മത്സരം നടക്കുക. സെപ്റ്റംബർ ഏഴിന് മെറ്റ് ലൈഫ് സ്റ്റേഡിയം ആകും മത്സരത്തിന് ആതിഥ്യം വഹിക്കുക.

ലോകകപ്പിന് എത്താതിരുന്ന അമേരിക്കയ്ക്ക് മൂന്ന് മാസത്തിന് ശേഷം നടക്കുന്ന ഒരു സൗഹൃദ മത്സരവുമാകും ഇത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial