ബ്രസീൽ ദേശീയ ടീമിൽ ഒരു താരത്തിന് കൊറോണ പോസിറ്റീവ്. ബ്രസീൽ മധ്യനിര താരം ഗബ്രിയേൽ മെനീനോ ആണ് കൊറോണ പോസിറ്റീവ് ആയിരിക്കുന്നത്. താരം അവസാന നാലു ദിവസമായി ബ്രസീൽ ദേശീയ ടീമിനൊപ്പം പരിശീലനം നടത്തുന്നുണ്ട്. ആദ്യ പരിശോധനയിൽ പോസിറ്റീവ് ആയിരുന്നില്ല. ഇന്ന് നടത്തിയ രണ്ടാം പരിശോധനയിൽ ആണ് മെനീനോ പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്.
മെനീനോയ്ക്ക് യാതൊരു ലക്ഷണവും ഉണ്ടായിരുന്നില്ല. 20കാരനായ താരം ബ്രസീലിയൻ ക്ലബായ പാൽമറെസിന്റെ താരമാണ്. മെനീനോ ഐസൊലേഷനിലേക്ക് മാറി. പുതിയ കൊറോണ ടെസ്റ്റ് എടുക്കുനത് വരെ ബ്രസീൽ ടീമും ക്വാരന്റൈനിലേക്ക് മാറും. ഈ വരുന്ന ആഴ്ച ഉറുഗ്വേ, വെനിസ്വേല എന്നീ ടീമുകൾക്ക് എതിരായാണ് ബ്രസീൽ കളിക്കേണ്ടത്.