“ആഞ്ചലോട്ടിയെ വേഗം ബ്രസീലിൽ എത്തിക്കാൻ റയൽ മാഡ്രിഡിനെ പുറത്താക്കണം” – എഡേഴ്സൺ

Newsroom

Updated on:

Picsart 23 03 22 12 48 26 527
Download the Fanport app now!
Appstore Badge
Google Play Badge 1

ബ്രസീൽ തങ്ങളുടെ അടുത്ത ദേശീയ ടീം കോച്ചായി കാർലോ ആഞ്ചലോട്ടിയെ ലക്ഷ്യമിടുന്ന സമയത്ത് പെട്ടെന്ന് തന്നെ ആഞ്ചലോട്ടി ബ്രസീലിൽ എത്തണം എന്ന ആഗ്രഹം പങ്കുവെച്ച് ബ്രസീലിലിന്റെയും മാഞ്ചസ്റ്റർ സിറ്റിയുടെയും ഗോൾ കീപ്പറായ എഡേഴ്സൺ. ആഞ്ചലോട്ടി ബ്രസീലിൽ എത്തുന്നതിന്റെ സാധ്യതയെക്കുറിച്ച് കാസെമിറോ, വിനീഷ്യസ്, മിലിറ്റോ എന്നിവരുമായി താൻ സംസാരിച്ചതായി ഗോൾകീപ്പർ എഡേഴ്സൺ പറഞ്ഞു.

ആഞ്ചലോട്ടി ബ്രസീൽ 23 03 22 12 48 46 058

“കാർലോ ആൻസലോട്ടി ബ്രസീലിന്റെ പുതിയ പരിശീലകനാകാൻ ഒരു വലിയ സാധ്യതയുണ്ട്.” എന്നും അദ്ദേഹം പറഞ്ഞു. ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ആഞ്ചലോട്ടിയുടെ നിലവിലെ ടീമായ റയൽ മാഡ്രിഡിനെ പുറത്താക്കാൻ താനും മാഞ്ചസ്റ്റർ സിറ്റിയും ശ്രമിക്കും എന്നും അത് ഇറ്റാലിയൻ മാനേജർക്ക് എത്രയും വേഗം ബ്രസീലിലേക്ക് വരാൻ സഹായകമാകും എന്നും എഡേഴ്സൺ പറഞ്ഞു.

2022 ലോകകപ്പിൽ നിന്ന് പുറത്തായതിന് ശേഷം മുൻ പരിശീലകൻ ടിറ്റെയെ പുറത്താക്കിയ ബ്രസീൽ ഇപ്പോഴും പുതിയ പരിശീലകനെ തിരയുകയാണ്. ബ്രസീലിൽ നിന്നുള്ള ഓഫർ ആഞ്ചലോട്ടി സ്വീകരിക്കുമോ എന്ന് കണ്ടറിയണം.