ബിർമിങ്ഹാം സിറ്റിയുടെ സഹ ഉടമയായി ഇതിഹാസതാരം ടോം ബ്രാഡി

Wasim Akram

Picsart 23 08 03 13 23 20 848
Download the Fanport app now!
Appstore Badge
Google Play Badge 1

അമേരിക്കൻ ഫുട്‌ബോൾ കണ്ട എക്കാലത്തെയും മഹാനായ താരം എന്നറിയപ്പെടുന്ന ടോം ബ്രാഡി ഇംഗ്ലീഷ് ചാമ്പ്യൻഷിപ്പ് ക്ലബ് ആയ ബിർമിങ്ഹാം സിറ്റിയുടെ സഹ ഉടമസ്ഥനായി. ഏഴു തവണ എൻ.എഫ്.എൽ സൂപ്പർ ബോൾ ജേതാവ് ആയ ബ്രാഡി ക്ലബിന്റെ ഉപദേശക സമിതിയുടെ ചെയർമാനും ആവും. ചരിത്രപ്രസിദ്ധമായ ക്ലബിന് ഒപ്പം ഭാഗം ആയതിൽ അഭിമാനം ഉണ്ടെന്നു അദ്ദേഹം പറഞ്ഞു.

ടോം ബ്രാഡി

ക്ലബിന്റെ ഉന്നമനത്തിനു ആയി തനിക്ക് ചെയ്യാൻ ആവുന്നത് ഒക്കെ ചെയ്യും എന്ന് ബ്രാഡി കൂട്ടിച്ചേർത്തു. അതേസമയം ബ്രാഡിയുടെ വരവ് ക്ലബിന് വലിയ ഊർജ്ജം പകരും എന്നാണ് ക്ലബ് ചെയർമാൻ ടോം വാഗ്നർ പറഞ്ഞത്. ഈ അടുത്ത് ബിർമിങ്ഹാം സിറ്റിയുടെ 45 ശതമാനത്തിൽ അധികം ഓഹരികൾ അമേരിക്കൻ കമ്പനി ആയ ഷെൽബി കമ്പനീസ് ലിമിറ്റഡ് വാങ്ങിയിരുന്നു. ഫുട്‌ബോൾ ആരാധകൻ ആയി അറിയപ്പെടുന്ന ബ്രാഡി ഇന്റർ മയാമിയിൽ ലയണൽ മെസ്സിയുടെ അരങ്ങേറ്റം കാണാനും എത്തിയിരുന്നു.