ബെംഗളൂരു എഫ് സിയുടെ എ എഫ് സി കപ്പ് പ്ലേ ഓഫ് മത്സരത്തിന്റെ പുതിയ തീയതി തീരുമാനം ആയി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ബെംഗളൂരു എഫ് സിയുടെ എ എഫ് സി കപ്പ് പ്ലേ ഓഫ് മത്സരത്തിന്റെ പുതിയ തീയതി ആയി. നേരത്തെ ഏപ്രിൽ 28ന് ഗോവയിൽ വെച്ചായിരുന്നു മത്സരം നടക്കേണ്ടിയിരുന്നത്. എന്നാൽ കൊറോണ വ്യാപനം അതിരൂക്ഷമായതിനാൽ മത്സരം മാറ്റിവെക്കുക ആയിരുന്നു. മെയ് 11നാകും ഇനി പ്ലേ ഓഫ് നടക്കുക. മാൽഡീവ്സ് ക്ലബായ ഈഗിൾസ് ആകും എതിരാളികൾ. മാൽഡീവ്സിൽ വെച്ചാകും മത്സരം നടക്കുക.

ബംഗ്ലാദേശ് ക്ലബായ ധാക അബാനിയും മാൽഡീവ്സ് ക്ലബായ ഈഗിൾസും തമ്മിലുള്ള മത്സരത്തിൽ നിന്ന് ധാക അബാനി പിന്മാറിയതോടെ ആണ് ഈഗിൾസ് ബെംഗളൂരുവിന്റെ എതിരാളികളായി മാറിയത്. കൊറോണ കാരണം ബംഗ്ലാദേശ് ക്ലബിന് യാത്ര ചെയ്യാൻ സാധിക്കാത്തത് കൊണ്ടാണ് അവർ പിന്മാറിയത്. കഴിഞ്ഞ യോഗ്യത റൗണ്ടിൽ നേപ്പാൾ ക്ലബായ ട്രിബുവൻ ആർമിയെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് തോൽപ്പിക്കാൻ ബെംഗളൂരുവിനായിരുന്നു.