ബെൻസീമ ഹാട്രിക്ക്, അവസാനം റയലിന് വിജയം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

പ്രീസീസണിലെ റയൽ മാഡ്രിഡിന്റെ ദുരിതത്തിന് ചെറിയ ആശ്വാസം. തുടർ പരാജയങ്ങൾക്ക് ശേഷം സിദാന്റെ റയൽ മാഡ്രിഡ് ഇന്ന് ഒരു മത്സരം വിജയിച്ചു. ഓഡി കപ്പിൽ നടന്ന പോരാട്ടത്തിൽ ഫെനെർബചെയെ ആണ് റയൽ മാഡ്രിഡ് പരാജയപ്പെടുത്തിയത്. മൂന്നിനെതിരെ അഞ്ചു ഗോളുകൾക്കായിരുന്നു റയലിന്റെ ജയം. ഫ്രഞ്ച് താരം ബെൻസീമയുടെ തകർപ്പൻ പ്രകടനമാണ് റയലിന് വിജയം ഒരുക്കി കൊടുത്തത്.

കളിയുടെ തുടക്കത്തിൽ പിറകിൽ പോയ ശേഷമായിരുന്നു റയലിന്റെ തിരിച്ചുവരവ്. 12, 27, 53 മിനുട്ടുകളിൽ ആയിരുന്നു ബെൻസീമയുടെ ഹാട്രിക്ക് ഗോളുകൾ. രണ്ടാം പകുതിയിൽ നാച്ചോയും മരിയാനോയും റയലിന്റെ ഗോൾപട്ടിക പൂർത്തിയാക്കുകയും ചെയ്തു. ഫെനർബചെയ്ക്ക് വേണ്ടി റോഡ്രിഗസ്, ദിരാർ, തുഫാൻ എന്നിവരാണ് ഗോളുകൾ നേടിയത്. അടുത്ത മത്സരത്തിൽ റെഡ്ബുൾ സാൽസ്ബർഗിനെയാണ് റയൽ നേരിടുക.