ബെൻസീമ 2024വരെ റയലിൽ തന്നെ തുടരും!!

Newsroom

Picsart 23 02 16 02 15 12 124
Download the Fanport app now!
Appstore Badge
Google Play Badge 1

റയൽ മാഡ്രിഡിൽ ബെൻസീമ ഒരു പുതിയ കരാർ ഉടൻ ഒപ്പുവെക്കും. കരാർ ധാരണയിൽ എത്തി എന്നും റയൽ മാഡ്രിഡ് എത്രയും പെട്ടെന്ന് ബെൻസീമയുടെ കരാർ പുതുക്കിയത് ഔദ്യോഗികമായി പ്രഖ്യാപിക്കും എന്നും ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. 2024വരെയുള്ള കരാർ ആണ് താരത്തിന് റയൽ നൽകുന്നത്. 34കാരനായ താരമാണ് ഇപ്പോഴുൻ റയൽ മാഡ്രിഡിന്റെ ഏറ്റവും പ്രധാനപ്പെട്ട താരമാണ്.

ബെൻസീമ

റയൽ മാഡ്രിഡിനു വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച വിദേശ താരമായ ബെൻസീമ ഇതുവരെ ക്ലബിനായി 600ൽ അധികം മത്സരങ്ങൾ കളിച്ചു കഴിഞ്ഞു. 2009ൽ റയലിൽ എത്തിയ ബെൻസീമയുടെ റയലിലെ 14ആം സീസണാണിത്. റയലിന് വേണ്ടി 340ൽ അധികം ഗോളുകൾ നേടാനും ബെൻസീമയ്ക്ക് ഇതുവരെ ആയി. റയലിനൊപ്പം 5 ചാമ്പ്യൻസ് ലീഗ് കിരീടം ഉൾപ്പെടെ 23 കിരീടങ്ങൾ നേടാനും ബെൻസീമക്ക് ആയിട്ടുണ്ട്.