ബംഗ്ലാദേശിനെതിരായ ഇന്ത്യൻ ടീം പ്രഖ്യാപിച്ചു, അനസ്, സഹൽ, ആഷിഖ് ടീമിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

2022 ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബംഗ്ലാദേശിനെ നേരിടാൻ ഇരിക്കുന്ന ഇന്ത്യയുടെ 23 അംഗ ടീം പ്രഖ്യാപിച്ചു. 23 അംഗ ടീമിൽ മൂന്നു മലയാളികളാണ് ഉൾപ്പെട്ടിരിക്കുന്നത്. സ്റ്റിമാചിന്റെ കീഴിൽ കഴിഞ്ഞ തവണ മികച്ച രീതിയിൽ കളിച്ച സഹലും ആഷിഖും ഒപ്പം അനസും ടീമിൽ ഉണ്ട്. ജിങ്കന് പരിക്കേറ്റതിനാൽ അനസ് ബംഗ്ലാദേശിനെതിരെ ആദ്യ ഇലവനിൽ തന്നെ ഉണ്ടായേക്കും.

October പതിഞ്ചിനാണ് ബംഗ്ലാദേശിനെ ഇന്ത്യ നേരിടുക. കൊൽക്കത്തയിൽ വെച്ച് ആണ് മത്സരം നടക്കുക. കഴിഞ്ഞ മത്സരത്തിൽ ഖത്തറിനെ സമനിലയിൽ പിടിച്ച ഇന്ത്യ ബംഗ്ലാദേശിനെതിരെ ഗ്രൂപ്പിലെ ആദ്യ വിജയം സ്വന്തമാക്കാം എന്നാണ് കരുതുന്നത്.

Squad;

GOALKEEPERS: Gurpreet Singh Sandhu, Amrinder Singh, Kamaljit Singh

DEFENDERS: Pritam Kotal, Rahul Bheke, Adil Khan, Narender, Sarthak Golui, Anas Edathodika, Mandar Rao Dessai, Subhasish Bose

MIDFIELDERS: Udanta Singh, Nikhil Poojary, Vinit Rai, Anirudh Thapa, Abdul Sahal, Raynier Fernandes, Brandon Fernandes, Lallianzuala Chhangte, Ashique Kuruniyan

FORWARDS: Sunil Chhetri, Balwant Singh, Manvir Singh.