13 വർഷത്തിന് ശേഷം ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ടിം പെയ്നിന് സെഞ്ചുറി

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

13 വർഷങ്ങൾക്ക് ശേഷം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ സെഞ്ചുറി നേടി ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ടിം പെയിൻ. ഓസ്‌ട്രേലിയൻ പ്രാദേശിക ക്രിക്കറ്റിൽ വെസ്റ്റേൺ ഓസ്ട്രേലിയക്കെതിരെ ടാസ്മാനിയക്ക് വേണ്ടി കളിക്കുമ്പോഴാണ് പെയ്ൻ സെഞ്ചുറി നേടിയത്. 209 പന്തിൽ 121 റൺസാണ് ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ എടുത്തത്. തന്റെ 21മത്തെ വയസ്സിൽ 2006 ഒക്ടോബറിലാണ് ഇതിന് മുൻപ് ടിം പെയ്ൻ ഫസ്റ്റ് ക്ലാസ് സെഞ്ചുറി നേടിയത്. ഇതേ ഗോറുണ്ടിൽ വെച്ച് തന്നെയാണ് 4738 ദിവസങ്ങൾക്ക് മുൻപ് ഠിം പെയ്ൻ 215 റൺസ് എടുത്തത് എന്നതും കൗതുകമുണർത്തുന്നതാണ്.

തന്റെ ടീം 5ന് 176 റൺസ് എന്ന നിലയിൽ തകർച്ചയെ നേരിടുന്ന സമയത്താണ് ടിം പെയ്ൻ ബാറ്റ് ചെയ്യാൻ ഇറങ്ങി സെഞ്ചുറി നേടി ടീമിനെ മികച്ച നിലയിൽ എത്തിച്ചത്. സ്റ്റീവ് സ്മിത്തിൽ നിന്ന് ഓസ്ട്രേലിയയുടെ ക്യാപ്റ്റൻസി ടിം പെയ്നിന് ലഭിച്ചെങ്കിലും ടെസ്റ്റിൽ ഇതുവരെ ഒരു സെഞ്ചുറി നേടാൻ താരത്തിനായിട്ടില്ല. ഈ കഴിഞ്ഞ ആഷസിലും താരത്തിന്റെ പ്രകടനം മികച്ചതായിരുന്നില്ല. വെറും 180 റൺസ് മാത്രമാണ് പരമ്പരയിൽ താരത്തിന് നേടാനായത്.