AWES കപ്പ്: ഒ എൻ ജി സിക്ക് രണ്ടാം ജയം, സെമിക്ക് അരികെ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഗോവയിൽ നടക്കുന്ന AWES കപ്പിൽ ഒ എൻ ജി സിക്ക് രണ്ടാം വിജയം. ഇന്നലെ നടന്ന മത്സരത്തിൽ സീസ ഫുട്ബോൾ അക്കാദമിയെ ആണ് ഒ എൻ ജി സി പരാജയപ്പെടുത്തിയത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ഒ എൻ ജി സിയുടെ വിജയം. സുനിൽ ലോഹർ ആണ് 22ആം മിനുട്ടിൽ ഒ എൻ ജി സിക്കായി ആദ്യം ഗോൾ നേടിയത്. പിന്നീട് ഒരു സെൽഫ് ഗോളിലൂടെ ഒ എൻ ജി സി തങ്ങളുടെ ലീഡ് ഇരട്ടിയുമാക്കി.

കഴിഞ്ഞ മത്സരത്തിൽ ഗോകുലം എഫ് സിയെയും ഒ എൻ ജി സി തോല്പ്പിച്ചിരുന്നു. ഇതോടെ രണ്ട് മത്സരങ്ങളിൽ നിന്ന് ആറു പോയന്റുമായി ഒ എൻ ജി സി സെമിക്ക് അരികിൽ എത്തി. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാരാണ് സെമിയിൽ എത്തുക. ഇന്ന് നടക്കുന്ന മത്സരത്തിൽ സാൽഗോക്കർ ഡെമ്പോയെ നേരിടും.