അർജന്റീനയിലെ ആശുപത്രികൾക്ക് സഹായവുമായി മെസ്സി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കൊറോണ സാഹചര്യങ്ങളിൽ കഷ്ടപ്പെടുന്ന അർജന്റീനയിലെ ആശുപത്രികൾക്ക് കൂടുതൽ സഹായങ്ങളുമായി ഫുട്ബോൾ സൂപ്പർ സ്റ്റാർ ലയണൽ മെസ്സി. മെസ്സി അർജന്റീനയിലെ ആറ് ആശുപത്രികൾക്ക് ആണ് ഇപ്പോൾ സഹായം നൽകിയത്. ഒരോ ആശുപത്രിക്കും 5 ലക്ഷ്യം യൂറോ വെച്ച് മെസ്സി നൽകിയതായാണ് വാർത്തകൾ.

നേരത്തെ കൊറോണയ്ക്ക് എതിരെ പൊരുതാൻ ഒരു മില്യൺ മെസ്സി നൽകിയിരുന്നു. അർജന്റീനയിൽ ഇതുവരെ ആറായിരത്തിൽ അധികം പേർക്ക് കൊറോണ ബാധിച്ചിട്ടുണ്ട്. 314 മരണവും സംഭവിച്ചിട്ടുണ്ട്.