അനസ് വീണ്ടും ഇന്ത്യൻ ജേഴ്സിയിൽ, വിരമിച്ച അനസിനെ തിരിച്ചു വിളിച്ച് സ്റ്റിമാച്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

അനസ് എടത്തൊടിക വീണ്ടും ഇന്ത്യൻ ജേഴ്സിയിൽ കളിക്കും. ഏഷ്യൻ കപ്പിനൊടുവിൽ ഏവരെയും ഞെട്ടിച്ചു കൊണ്ട് വിരമിക്കൽ പ്രഖ്യാപനം നടത്തിയ അനസ് ആ തീരുമാനം പിൻവലിച്ച് വീണ്ടും ഇന്ത്യൻ ടീമിലേക്ക് എത്തുകയാണ്. ദേശീയ ടീമിൽ ജിങ്കൻ കൂട്ടായി ഒരു മികച്ച സെന്റർ ബാക്ക് ഇല്ലാത്ത അവസ്ഥയാണിപ്പോൾ.

തായ്ലാന്റിൽ നടന്ന കിങ്സ് കപ്പിൽ രാഹുൽ ബെഹ്കെ ജിങ്കനൊപ്പം കളിച്ചപ്പോൾ ദയനീയ പ്രകടനമായിരുന്നു നടത്തിയത്. ഡിഫൻസീവ് മിഡായ ആദിൽ ഖാനെ ആയിരുന്നു അവസാനം സെന്റർ ബാക്കായി കളിപ്പിക്കേണ്ടി വന്നത്. ഈ അവസ്ഥ പരിഹരിക്കാനാണ് അനസിനെ തിരികെ ടീമിലേക്ക് സ്റ്റിമാച് ക്ഷണിച്ചത്. ഈ ക്ഷണം സ്വീകരിച്ച അനസ് അടുത്ത ടൂർണമെന്റായ ഇന്റർ കോണ്ടിനന്റൽ കപ്പിൽ ഇന്ത്യൻ ജേഴ്സി അണിയും.

ഇന്ന് പ്രഖ്യാപിച്ച 35 അംഗ സാധ്യതാ ടീമിൽ അനസിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ജൂൺ 25ന് ആരംഭിക്കുന്ന ക്യാമ്പിൽ അനസും ടീമിനൊപ്പം ചേരും. ഒരിക്കൽ കൂടെ ഇന്ത്യൻ ജേഴ്സിയിൽ അനസ് ജിങ്കൻ കൂട്ടുകെട്ടും ഫുട്ബോൾ പ്രേമികൾക്ക് കാണാം.