മൊറാട്ട അത്ലറ്റികോ മാഡ്രിഡിൽ തന്നെ തുടരും, കരാർ പുതുക്കി

Newsroom

Picsart 23 06 09 20 49 53 890
Download the Fanport app now!
Appstore Badge
Google Play Badge 1

സ്പാനിഷ് സ്ട്രൈക്കർ അൽ‌വാരോ മൊറാട്ട അത്ലറ്റിക്കോ മാഡ്രിഡിൽ തുടരും. യുവന്റസിലേക്ക് പോകുമെന്ന് അഭ്യൂഹങ്ങൾ ഉയരുന്നതിന് ഇടയിൽ 2026വരെ നീണ്ടു നിൽക്കുന്ന പുതിയ കരാർ മൊറാട്ട ഒപ്പുവെച്ചതായി മാർക റിപ്പോർട്ട് ചെയ്യുന്നു. മൊറാട്ടയ്ക്ക് അത്ലറ്റിക്കോ മാഡ്രിഡിൽ ഈ സീസണിൽ നല്ല പ്രകടനം കാഴ്ചവെക്കാൻ ആയിരുന്നു. 40ൽ അധികം മത്സരങ്ങൾ കളിച്ച മൊറാട്ട 14 ഗോളുകൾ ഈ സീസണിൽ നേടി.

മൊറാട്ട 23 06 09 20 48 37 259

ഇതിന് മുമ്പുള്ള രണ്ട് സീസണുകളിൽ ലോണിൽ യുവന്റസിൽ ആയിരുന്നു താരം കളിച്ചിരുന്നത്. യുവന്റസിനായി 150ൽ അധികം മത്സരങ്ങൾ താരം കളിച്ചിരുന്നു 2 തവണയായി നാലു സീസണുകൾ മൊറാട്ട യുവന്റസിൽ കളിച്ചു കഴിഞ്ഞു. നാലു സീസണുകളും ലോണിൽ ആയിരുന്നു. ആദ്യം 2014 മുതൽ 2016 വരെ യുവന്റസിനൊപ്പം ഉണ്ടായിരുന്ന മൊറാട്ട അതിനു ശേഷം കഴിഞ്ഞ 2020 തുടക്കത്തിലാണ് ലോണിൽ ടൂറിനിലേക്ക് മടങ്ങി എത്തിയത്.  മുമ്പ് ചെൽസിക്ക് വേണ്ടിയും താരം കളിച്ചിട്ടുണ്ട്.

2019 മുതൽ അത്ലറ്റിക്കോ മാഡ്രിഡിനൊപ്പം ഉണ്ടെങ്കിലും അവിടെ സിമിയോണി അഗ്ഗ്രഹിക്കുന്ന നല്ല താരമായി മാറാൻ മൊറാട്ടോക്ക് ആയിരുന്നില്ല