ലോകകപ്പ് ഹീറോ അബൂബക്കറിനായി മാഞ്ചസ്റ്റർ യുണൈറ്റഡ് രംഗത്ത്

Newsroom

Picsart 23 01 06 20 07 21 550
Download the Fanport app now!
Appstore Badge
Google Play Badge 1

ഒരു സ്ട്രൈക്കറെ അന്വേഷിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ അവരുടെ അന്വേഷണം അബൂബക്കറിലേക്ക് മാറ്റിയിരിക്കുകയാണ്‌. കാമറൂൺ ക്യാപ്റ്റൻ ആയ വിൻസെന്റ് അബൂബക്കാർ ഇപ്പോൾ സൗദി അറേബ്യൻ ക്ലബായ അൽ നാസറിൽ ആണ് കളിക്കുന്നത്. ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നാസർ ക്ലബിലേക്ക് എത്തിയതോടെ അൽ നാസർ ഒരു വിദേശ താരത്തെ ടീമിൽ നിന്ന് ഒഴിവാക്കാൻ നോക്കുകയാണ്. അബൂബക്കറിനെ ലോണിൽ സ്വന്തമാക്കാൻ ആണ് യുണൈറ്റഡ് ശ്രമിക്കുന്നത് എന്ന് അറേബ്യൻ മാധ്യമമായ okaz.com റിപ്പോർട്ട് ചെയ്യുന്നു.

മാഞ്ചസ്റ്റർ 23 01 06 20 07 11 535

കഴിഞ്ഞ ഖത്തർ ലോകകപ്പിൽ കാമറൂണായി ഗംഭീര പ്രകടനം നടത്താൻ വിൻസെന്റ് അബൂബക്കറിന് ആയിരുന്നു. ബ്രസീലിനെതിരെ വിജയ ഗോൾ നേടിയ അബൂബക്കാർ ഒരുപാട് പ്രശംസ നേടി. 30കാരനായ അബൂബക്കാറിന് 6 മാസത്തെ ലോൺ മാത്രമാകും യുണൈറ്റഡ് വാഗ്ദാനം ചെയ്യുന്നത്. 2021 മുതൽ അബൂബക്കർ അൽ നാസറിൽ ഉണ്ട്. അതിനു മുമ്പ് ബെസികാസിനും പോർട്ടോക്കും വേണ്ടി കളിച്ചിട്ടുണ്ട്

അറേബ്യൻ മാധ്യമങ്ങൾ ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്നുണ്ട് എങ്കിലും ഇംഗ്ലീഷ് മാധ്യമങ്ങൾ ഇതിനെ വെറും അഭ്യൂഹം മാത്രമായാണ് ഇപ്പോഴും കാണുന്നത്.