FIFA World Cup

ഐസ്‌ലാന്റിനെ എളുപ്പത്തിൽ മറികടന്ന് ജർമ്മനി

ലോകകപ്പ് യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരത്തിൽ ജർമ്മനിക്ക് വിജയം. ഗ്രൂപ്പ് ജെയിൽ ഇന്നലെ നടന്ന മത്സരത്തിൽ ഐസ്‌ലാന്റിനെ നേരിട്ട ജർമ്മനി എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് വിജയിച്ചത്. കളി ആരംഭിച്ച് രണ്ടാം മിനുട്ടിൽ തന്നെ ജർമ്മനി ഇന്നലെ ലീഡ് എടുത്തു. ഗൊറെസ്ക ആയിരുന്നു ജർമ്മനിക്ക് ലീഡ് നൽകിയത്. ഈ ഗോളിന്റെ ഷോക്കിൽ ആയ ഐസ്‌ലാന്റ് ഒന്ന് ഉണരും മുമ്പ് ജർമ്മനിയുടെ രണ്ടാം ഗോളും വന്നു.

ഏഴാം മിനുട്ടിൽ ചെൽസി താരം കായ് ഹവേർട്സിന്റെ വക ആയിരുന്നു രണ്ടാം ഗോൾ. രണ്ടാം പകുതിയിൽ മാഞ്ചസ്റ്റർ സിറ്റി താരം ഗുണ്ടോഗനും ജർമ്മനിക്കായി ഗോൾ നേടിം ഗുണ്ടോഗൻ പ്രീമിയർ ലീഗിലെ തന്റെ ഗോളടി ഫോം ജർമ്മനിക്കായും തുടരുന്നതാണ് കണ്ടത്. യുവതാരം ജമാസ് മുസിയല ജർമ്മനിക്കായി ഇന്നലെ അരങ്ങേറ്റം നടത്തി.