അർജന്റീനയുടെ ലോകകപ്പ് ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടവർ

വരാനിരിക്കുന്ന 2026 ലോകകപ്പിനുള്ള അർജന്റീനയുടെ 26 അംഗ അന്തിമ ടീമിനെ പ്രഖ്യാപിക്കുന്നതിനായി പ്രാഥമിക സ്ക്വാഡിൽ നിന്ന് 27 താരങ്ങളെ ഒഴിവാക്കി പരിശീലകൻ ലയണൽ സ്കലോണി. കിരീടം നിലനിർത്തുക എന്ന കടുത്ത ദൗത്യത്തിന് മുന്നോടിയായി എല്ലാ പൊസിഷനുകളിലും വലിയ അഴിച്ചുപണിയാണ് സ്കലോണി നടത്തിയത്. മൂന്ന് ഗോൾകീപ്പർമാർ, ഒമ്പത് പ്രതിരോധ നിരക്കാർ, ഏഴ് മധ്യനിര താരങ്ങൾ, എട്ട് ഫോർവേഡുകൾ എന്നിവർക്കാണ് അന്തിമ പട്ടികയിൽ ഇടം നഷ്ടമായത്.
ചെൽസി സൂപ്പർ വിങ്ങർ അലക്സാൻഡ്രോ ഗർനാച്ചോ, യുവ വാഗ്ദാനം ക്ലോഡിയോ എച്ചവേരി, മധ്യനിര താരം അലൻ വരേല എന്നിവരെ ഒഴിവാക്കിയത് വലിയ അമ്പരപ്പായി മാറി. കൂടാതെ പരിചയസമ്പന്നരായ പ്രതിരോധ താരങ്ങൾ ജെർമൻ പെസ്സെല്ല, മാർക്കോസ് സെനേസി, മധ്യനിരയിൽ നിന്ന് ഗൈഡോ റോഡ്രിഗസ്, എമിലിയാനോ ബുവെൻഡിയ എന്നിവർക്കും പുറത്തേക്കുള്ള വഴി തെളിഞ്ഞു. മുന്നേറ്റ നിരയിൽ ഈ സീസണിൽ തിളങ്ങിയ സാന്റിയാഗോ കാസ്ട്രോ, ജിയാൻലൂക്ക പ്രെസ്റ്റിയാനി എന്നിവരും അന്തിമ സ്ക്വാഡിൽ ഇടംപിടിച്ചില്ല.
യുവത്വവും പരിചയസമ്പത്തും തമ്മിലുള്ള കടുത്ത മത്സരത്തിനൊടുവിലാണ് സ്കലോണി ഈ കടുത്ത തീരുമാനങ്ങളിലേക്ക് എത്തിയത്. ഗർനാച്ചോയും എച്ചവേരിയും അർജന്റീന ഫുട്ബോളിന്റെ ഭാവിയാണെങ്കിലും, ഫോം ഇരുവർക്കും തിരിച്ചടിയായി.
ഒഴിവാക്കപ്പെട്ടവർ;
Walter Benitez
Facundo Cambeses
Santiago Beltran
Agustin Giay
Nicolas Capaldo
Kevin Mac Allister
Lucas Martinez Quarta
Marcos Senesi
German Pezzella
Lautaro Di Lollo
Zaid Romero
Gabriel Rojas
Maximo Perrone
Guido Rodriguez
Anibal Moreno
Milton Delgado
Alan Varela
Ezequiel Fernandez
Nicolas Dominguez
Emiliano Buendia
Franco Mastantuono
Tomas Aranda
Alejandro Garnacho
Claudio Echeverri
Gianluca Prestianni
Santiago Castro
Mateo Pellegrino