Featured

വനിതാ U-19 യൂറോ, ജർമ്മനി-സ്പെയിൻ ഫൈനൽ

സ്വിറ്റ്സർലാന്റിൽ നടക്കുന്ന u19 യൂറോ കപ്പിൽ ഇന്നലെ രണ്ടാം സെമിയിൽ സ്പെയിൻ ജയിച്ചതോടെയാണ് ഫൈനൽ തീരുമാനമായത്. ഡെന്മാർക്കിനെ നേരിട്ട സ്പെയിൻ എതിരില്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്. സ്പെയിനിനായി തെരേസ അബിലേരിയ ആണ് ഗോൾ നേടിയത്.

സ്പെയിനിന്റെ തുടർച്ചയായ അഞ്ചാം യൂറോ ഫൈനലാണിത്‌. ജർമ്മനിയെ ആണ് ഫൈനലിലെ തിങ്കളാഴ്ച സ്പെയിൻ നേരിടുക.

ഇന്നലെ നടന്ന സെമി ഫൈനലിൽ നോർവേയെ തോല്പ്പിച്ചാണ് ജർമ്മനി ഫൈനലിലേക്ക് കടന്നത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ജർമ്മനി വിജയിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial