കൊൽക്കത്ത ഫുട്ബോൾ ലീഗ് ഓഗസ്റ്റ് 3 മുതൽ

ഈ വർഷത്തെ കൊൽക്കത്ത ഫുട്ബോൾ ലീഗിന് ഓഗസ്റ്റ് മൂന്നിന് തുടക്കമാകും. നിലവിലെ ചാമ്പ്യന്മാരായ ഈസ്റ്റ് ബംഗാൾ ടോളി അഗ്രഗാമിയെ നേരിടുന്നതോടെയാകും സീസണ് തുടക്കമാവുക. കഴിഞ്ഞ സീസണിൽ ഗോൾ ഡിഫറൻസിലായിരുന്നു ഈസ്റ്റ് ബംഗാൾ കൊൽക്കത്ത ഫുട്ബോൾ ലീഗ് കിരീടം സ്വന്തമാക്കിയത്. അന്ന് മോഹൻ ബഗാനും ഈസ്റ്റ് ബംഗാളും ഒരേ പോയന്റിലായിരുന്നു ലീഗ് അവസാനിപ്പിച്ചത്.

മോഹൻ ബഗാന്റെ ലീഗിലെ ആദ്യ മത്സരം ഓഗസ്റ്റ് നാലിന് പതചക്രയ്ക്ക് എതിരെയാണ്. ഇത്തവണയും ബംഗാൾ പ്രാദേശിക ചാനലിൽ കൊൽക്കത്ത ലീഗ് തത്സമയം ഉണ്ടാകും. നിരവധി മലയാളി താരങ്ങൾ ഇത്തവണയും കൊൽക്കത്ത ഫുട്ബോൾ ലീഗിൽ വിവിധ ക്ലബുകൾക്കായി കളിക്കുന്നുണ്ട്. ഇപ്പോൾ ആദ്യ നാലു റൗണ്ടിലെ ഫിക്സ്ചർ മാത്രമെ പ്രഖ്യാപിച്ചിട്ടുള്ളൂ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial