Featured

വനിതാ ലോകകപ്പ്, അവസാന നിമിഷങ്ങളിലെ ഗോളിൽ സ്വീഡന് ജയം

വനിതാ ലോകകപ്പിൽ സ്വീഡനും വിജയത്തോടെ തുടക്കം. ഇന്ന് നടന്ന മത്സരത്തിൽ ചിലിയെ ആണ് സ്വീഡൻ പരാജയപ്പെടുത്തിയത്. ആദ്യമായ ലോകകപ്പിന് എത്തിയ ചിലി മികച്ച പ്രകടനം തന്നെ കാഴ്ചവെച്ചു. അവസാന മിനുട്ടുകളിൽ വഴങ്ങിയ രണ്ടു ഗോളുകൾക്കാണ് ചിലി പരാജയപ്പെട്ടത്. സ്വീഡന് വേണ്ടി 84ആം മിനുട്ടിൽ അസ്ലാനിയും 90ആം മിനുട്ടിൽ ജനോഗിയുമാണ് സ്കോർ ചെയ്തത്. മത്സരത്തിനിടയിൽ ശക്തമായ മിന്നലും ഇടിയും കാരണം അര മണിക്കൂറോളം കളി നിർത്തിവെച്ചിരുന്നു.