പ്രിതം കോട്ടാൽ ഡെൽഹി വിട്ടു, പുതിയ പ്രതിഫലം കോടിക്ക് മേലെ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഡെൽഹി ഡൈനാമോസിന്റെ റൈറ്റ് ബാക്കായ പ്രിതം കോട്ടാൽ ഇനി ഡെൽഹി ഡൈനാമോസിൽ ഇല്ല. പ്രിതം കോട്ടാലിനെ വിൽക്കാൻ ഡെൽഹി ഡൈനാമോസ് എ ടി കെ കൊൽക്കത്തയുമായി ധരണയിൽ എത്തി. മൂന്ന് വർഷത്തെ കരാറിലാണ് എ ടി കെ കൊൽക്കത്ത പ്രിതത്തെ സ്വന്തമാക്കുന്നത്. ജനുവരി ഒന്നു മുതൽ പ്രിതം കൊൽക്കത്ത ടീമിന്റെ ഭാഗമായിരിക്കും. മുമ്പ് എ ടി കെയുടെ ജേഴ്സിയിൽ ഉണ്ടായിരുന്ന താരമാണ് പ്രിതം.

ഇന്ത്യൻ ഫുട്ബോൾ ടീമിലെ സ്ഥിരം സാന്നിദ്ധ്യമായ പ്രിതം മുമ്പ് ഈസ്റ്റ് ബംഗാളിലും കളിച്ചിട്ടുണ്ട്. ഈസ്റ്റ് ബംഗാൾ നേരത്തെ താരത്തിനായി രംഗത്തു വന്നിട്ടും ഡെൽഹിയിൽ തന്നെ തുടരാൻ തീരുമാനിച്ചിരുന്ന പ്രിതം പക്ഷെ ഇപ്പോൾ എ ടി കെയുടെ വൻ ഓഫറു കണ്ടപ്പോൾ മനസ്സു മാറ്റുകയായിരുന്നു. വർഷം ഒരു കോടിക്കു മേലെയാണ് പ്രിതത്തിന്റെ പുതിയ കരാർ.