മാറ്റങ്ങൾ തുടങ്ങുന്നു, ഇന്ത്യൻ യുവ താരത്തെ ടീമിൽ എത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ടീമിനെ തീർത്തും പുതിയ ടീമായി വാർത്തെടുക്കാൻ ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. ഇതിനായി ജനുവരിയിൽ വലിയ മാറ്റങ്ങൾ തന്നെ കേരള ബ്ലാസ്റ്റേഴ്സ് നടത്തും എന്നാണ് റിപ്പോർട്ട്. ഇതിന്റെ ആദ്യ പടിയായ ഒരു യുവതാരത്തെ ടീമിലേക്ക് എത്തിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. നൊങ്ഡംബ നയോറം എന്ന 18കാരനുമായാണ് കേരള ബ്ലാസ്റ്റേഴ്സ് കരാറിൽ എത്തിയിരിക്കുന്നത്.

മുൻ ഇന്ത്യൻ അണ്ടർ 17 താരമാണ് നയോറം. ഇപ്പോൾ ഐലീഗ് ചാമ്പ്യന്മാരായ മിനേർവ പഞ്ചാബിന്റെ ഭാഗമാണ് താരം. മിനേർവയുമായും കേരള ബ്ലാസ്റ്റേഴ്സ് ധാരണയിൽ എത്തി. ജനുവരി ആദ്യ വാരം താരം കേരള ബ്ലാസ്റ്റേഴ്സ് ക്യാമ്പിൽ എത്തും. രണ്ടര വർഷത്തെ കരാറിലാണ് കേരള ബ്ലാസ്റ്റേഴ്സ് നയോറമിനെ ടീമിൽ എത്തിക്കുന്നത്. കഴിഞ്ഞ സീസണിൽ ഇന്ത്യൻ ആരോസിനായി ഈ യുവതാരം ഐ ലീഗിൽ കളിച്ചിരുന്നു. കഴിഞ്ഞ വർഷം ഇന്ത്യ ദേശീയ ലീഗ് കണ്ട മികച്ച ഗോളിന്റെ ഉടമയും നയോറം ആണ്.

മികച്ച പന്തടക്കമുള്ള താരം വിങ്ങുകളിലും നമ്പർ 10 പൊസിഷനികും കളിക്കാൻ കഴിവുള്ള ആളാണ്‌. നേരത്തെ ഇന്ത്യൻ യുവനിരയിലെ ജീക്സൺ സിംഗിനെയും കേരള ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്തിരുന്നു.