ബാറ്റിംഗ് താളം തെറ്റി, പാക്കിസ്ഥാന് നേടാനായത് 98 റൺസ്

Sports Correspondent

Pakistanaustraliawomen
Download the Fanport app now!
Appstore Badge
Google Play Badge 1

വനിത ത്രിരാഷ്ട്ര ടി20 പരമ്പരയിൽ ഓസ്ട്രേലിയയ്ക്കെതിരെ പാക്കിസ്ഥാന് ബാറ്റിംഗ് തിരിച്ചടി. ഇന്ന് നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്യുവാന്‍ തീരുമാനിച്ച പാക്കിസ്ഥാന് 94/8 എന്ന സ്കോര്‍ മാത്രമേ നേടാനായുള്ളു.

ജെസ്സ് ജോന്നാസെന്‍ 4 വിക്കറ്റുമായി പാക്കിസ്ഥാനെ വരിഞ്ഞ് കെട്ടുകയായിരുന്നു. പാക് നിരയിൽ ക്യാപ്റ്റന്‍ ബിസ്മ മാറൂഫ് 32 റൺസുമായി പുറത്താകാതെ നിന്ന് ടീമിന്റെ ടോപ് സ്കോറര്‍ ആയി. അയര്‍ലണ്ട് ആണ് പരമ്പരയിലെ മൂന്നാമത്തെ ടീം.