പിടിതരാത്ത ജൂൾസ് കുണ്ടേ, അവസാന ചിരി ആരുടേത്

20220723 132159

ജൂൾഡ് കുണ്ടേയുടെ കൈമാറ്റം കൂടുതൽ സങ്കീർണതകളിലേക്ക്. കഴിഞ്ഞ ദിവസം തങ്ങളുടെ ഓഫർ സെവിയ്യക്ക് നൽകിയ ചെൽസിക്ക് കാര്യങ്ങൾ വിചാരിച്ച പോലെ മുന്നോട്ടു കൊണ്ടു പോകാൻ കഴിയുന്നില്ല. കൈമാറ്റം ഉടനെ പൂർത്തിയാക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ ആയിരുന്ന ചെൽസി മണിക്കൂറുകൾ കഴിഞ്ഞിട്ടും ചർച്ചയിൽ പുതിയ ചുവട് വെക്കാൻ കഴിയാതെ നിൽക്കുകയാണ്. ബാഴ്‌സലോണ തങ്ങളുടെ ഓഫറുമായി സെവിയ്യയെ സമീപിച്ചേക്കും എന്ന അഭ്യൂഹങ്ങൾ ഇതിനിടെ ശക്തമാവുന്നുണ്ട്. ഒരു പക്ഷെ ഇതാവാം ചെൽസിക്ക് കാര്യങ്ങൾ മുന്നോട്ടു കൊണ്ടു പോകാൻ കഴിയാതെ വരുന്നത്.

അതേ സമയം ബാഴ്‌സയിൽ നിന്നും തങ്ങൾക്ക് ഓഫർ ഇതുവരെ ലഭിച്ചില്ലെന്ന് സെവിയ്യ അറിയിച്ചു. ചെൽസിയുമായി മാത്രമാണ് സെവിയ്യ ചർച്ചകൾ നടത്തുന്നത് ഫാബ്രിസിയോ റോമാനോ റിപ്പോർട്ട് ചെയ്തു. ബാഴ്‌സലോണ തങ്ങളുടെ ഓഫർ തയ്യാറാക്കി കൊണ്ടിരിക്കുന്നതായി ജരാർഡ് റൊമേറോ റിപ്പോർട്ട് ചെയ്യുന്നു. ഒരു പക്ഷെ തരത്തിന് താൽപര്യം ബാഴ്‌സലോണ ആയതിനാൽ അവരുടെ ഓഫർ വരുമെന്ന പ്രതീക്ഷയിൽ ആവാം ചെൽസിയുമായുള്ള ചർച്ചകളുമായി കൂടുതൽ മുന്നോട്ടു പോകാത്തത്.

ഏതായാലും ഇരു ടീമിന്റെയും കോച്ചുമാരും ആരാധകരും ഒരു പോലെ ആഗ്രഹിക്കുന്ന ഫ്രഞ്ച് താരത്തിന്റെ ഭാവി വരുന്ന മണിക്കൂറുകളിൽ തന്നെ തീരുമാനമായേക്കും.