ക്രിസ് റിച്ചാർഡ്സ് ഇനി വിയേരക്ക് കീഴിൽ പന്തുതട്ടും, താരത്തെ സ്വന്തമാക്കി ക്രിസ്റ്റൽ പാലസ്

Nihal Basheer

20220723 222425
Download the Fanport app now!
Appstore Badge
Google Play Badge 1

ബയേണിന്റെ പ്രതിരോധ താരം ക്രിസ് റിച്ചാർഡ്സിനെ ക്രിസ്റ്റൽ പാലസ് ടീമിൽ എത്തിച്ചു. അമേരിക്കൻ താരത്തിന് വേണ്ടി പാലസ് സമർപ്പിച്ച ഇരുപത് മില്യണോളം യൂറോയുടെ ഓഫർ ബയേൺ അംഗീകരിച്ചു. അഞ്ച് വർഷത്തെ കരാറിലാണ് ഇരുപതിരണ്ടുകാരൻ പ്രീമിയർ ലീഗിലേക്ക് എത്തുന്നത് എന്നാണ് സൂചന.

2019 ലാണ് അമേരിക്കക്കാരൻ ബയേണിലേക്ക് എത്തുന്നത്. തുടക്കത്തിൽ ബയേണിന്റെ യൂത്ത് ടീമുകൾക്ക് വേണ്ടി പന്ത് തട്ടിയ താരം 2020ൽ സീനിയർ ടീമിനായി അരങ്ങേറി. തുടർന്ന് താരത്തെ ബയെൺ ഹോഫെൻഹേയിമിലേക്ക് ലോണിൽ അയച്ചു. കഴിഞ്ഞ ഒന്നര വർഷമായി ഹോഫെൻഹെയിമിൽ ലോണിൽ തുടരുന്ന താരം മുപ്പതിലധികം മത്സരങ്ങൾ ടീമിനായി ഇറങ്ങിയിട്ടുണ്ട്. അവസാന സീസണിലെ മികച്ച പ്രകടനം തന്നെയാണ് ഇരുപത്തിരണ്ടുകാരനെ ക്രിസ്റ്റൽ പാലസിന്റെ ശ്രദ്ധയിൽ കൊണ്ടു വന്നത്. മത്തിയസ് ഡിലിറ്റിന്റെ വരവോടെ ബയേണിൽ തിരിച്ചെത്തിയാലും അവസരം കുറയുമെന്ന് ഉറപ്പായതിനാൽ താരവും പ്രിമിയർ ലീഗിലേക്ക് ചേക്കേറാൻ ആഗ്രഹിച്ചിരുന്നു.

യുഎസ് ദേശിയ ടീമിലും സാന്നിധ്യം അറിയിച്ചിട്ടുള്ള റിച്ചാർഡ്‌സ് ടീമിനായി എട്ട് മത്സരങ്ങളിൽ ഇറങ്ങിയിട്ടുണ്ട്. സെൻട്രൽ ഡിഫെൻസിലും റൈറ്റ് ബാക്ക് സ്ഥാനത്തും ഇറങ്ങാൻ താരത്തിന് സാധിക്കും. ക്രിസ്റ്റൽ പാലസ് ഈ ട്രാൻസ്ഫർ വിൻഡോയിൽ ടീമിൽ എത്തിക്കുന്ന നാലാമത്തെ താരമാണ് റിച്ചാർഡ്‌സ്.