മെസ്സിക്കും റൊണാൾഡോയ്ക്കും കഴിയാത്ത കാര്യം ചെയ്ത് നെയ്മർ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ന് മെക്സിക്കോയ്ക്ക് എതിരായി നെയ്മർ നേടിയ ഗോൾ നെയ്മറിനെ ഒരു നേട്ടത്തിൽ എത്തിച്ചിരിക്കുകയാണ്. ലോകകപ്പ് നോക്കൗട്ട് റൗണ്ടിലിലെ നെയ്മറിന്റെ ആദ്യ ഗോളായിരുന്നു ഇത്. സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും മെസ്സിക്കും കഴിയാത്ത കാര്യമാണ് ഈ ഗോളോടെ നെയ്മർ നേടിയിരിക്കുന്നത്. റൊണാൾഡോയും മെസ്സിയും നാലു ലോകകപ്പുകളിൽ കളിച്ചിട്ടും ലോകകപ്പ് നോക്കൗട്ട് റൗണ്ടിൽ ഒരു ഗോളു പോലും നേടാൻ ഇരുവർക്കും ആയിരുന്നില്ല.

1200 മിനുട്ടുകൾകാണ് മെസ്സിയും റൊണാൾഡൊയും ലോകകപ്പ് നോക്കൗട്ട് റൗണ്ടിൽ കളിച്ചത് എന്നിട്ടും ഗോൾ ഇരുവരുടെ ബൂട്ടിൽ നിന്ന് പിറന്നില്ല. തന്റെ രണ്ടാം ലോകകപ്പിലാണ് നെയ്മർ നോക്കൗട്ട് റൗണ്ടിലെ ഗോൾ കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ലോകകപ്പിൽ രണ്ട് നോക്കൗട്ട് മത്സരത്തിൽ നെയ്മർ കളിച്ചിരുന്നു എങ്കിലും ഗോൾ നേടിയിരുന്നില്ല. ഇന്നത്തെ ഗോളോടെ ഈ ലോകകപ്പിൽ നെയ്മറിന്റെ ഗോൾനേട്ടം രണ്ടും, മൊത്തം ലോകകപ്പുകളിലായി 6 ഗോളുകളിലും എത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial