ആദ്യ പകുതിയിലെ സമനില, റഷ്യൻ ലോകകപ്പിൽ ഒരു തുടർക്കഥ

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

റഷ്യൻ ലോകകപ്പിൽ ആദ്യ പകുതിയിലെ സമനില ഒരു തുടർക്കഥയാവുകയാണ്. ഗ്രൂപ്പ് സ്റ്റേജ് മുതൽ പ്രീ ക്വാർട്ടർ വരെയുള്ള മത്സരങ്ങളിൽ ആദ്യ പകുതി സമനിലയിൽ തീരുന്നത് പതിവ് കാഴ്ചയാണ്. റഷ്യൻ ലോകകപ്പിൽ ഇതുവരെ 20 തവണയാണ് ആദ്യ പകുതി ഗോൾ രഹിത സമനിലയിൽ അവസാനിക്കുന്നത്. ഇന്നത്തെ ബ്രസീൽ – മെക്സിക്കോ പോരാട്ടവും വ്യത്യസ്തമായിരുന്നില്ല.

എന്നാൽ ഗ്രൂപ്പ് സിയിലെ ഡെന്മാർക്ക് – ഫ്രാൻസ് മത്സരം മാത്രമേ ഗോൾ രഹിത സമനിലയിൽ അവസാനിച്ചിട്ടുള്ളു. അതെ സമയം ലോകകപ്പിൽ ഇതുവരെ പിറന്ന 137 ഗോളുകളിൽ 82 എണ്ണവും രണ്ടാം പകുതിയിൽ പിറന്നവയാണ്. നിരവധി മത്സരങ്ങളുടെയും അന്തിമ വിധി തീരുമാനിച്ചത് മത്സരങ്ങളുടെ രണ്ടാം പകുതിയാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial