മാലിയുടെ മധ്യനിര താരം സൗതാമ്പ്ടണിലേക്ക്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാലിയുടെ യുവതാരം മൗസാ ജെനെപോ ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് വരുന്നു. പ്രീമിയർ ലീഗ് ക്ലബായ സൗതാമ്പ്ടണുമായി കരാർ അംഗീകരിച്ചിരിക്കുകയാണ് മൗസാ ഇപ്പോൾ. കഴിഞ്ഞ സീസണിൽ ബെൽജിയൻ ലീഗിൽ നടത്തിയ പ്രകടനമാണ് മൗസയെ ഇപ്പോൾ സൗതാപ്ടണിൽ എത്തിച്ചിരിക്കുന്നത്. സ്റ്റാൻഡേഡ് ലിഗയ്ക്ക് വേണ്ടി ആണ് അവസാന രണ്ട് സീസണുകലീലും മൗസ കളിച്ചത്.

കരാർ അംഗീകരിച്ചു എങ്കിലും കരാറിൽ ഇതുവരെ ക്ലബും താരവും ഒപ്പുവെച്ചിട്ടില്ല. ഉടൻ തന്നെ മെഡിക്കൽ പൂർത്തിയാക്കി കരാർ ഒപ്പിടും എന്നാണ് കരുതുന്നത്. മാലിയുടെ ദേശീയ ടീമിനായി പത്തോളം മത്സരങ്ങളും മൗസ ഈ 20 വയസ്സിനിടയിൽ കളിച്ചിട്ടുണ്ട്. 15 മില്യണോളം ആകും ട്രാൻസ്ഫർ തുക.