കേരള പ്രീമിയർ ലീഗ്; കേരള ബ്ലാസ്റ്റേഴ്സിന് മൂന്നാം മത്സരത്തിലും തോൽവി, മുത്തൂറ്റ് എഫ് എക്ക് ആധികാരിക വിജയം

Muthoot Fa Kpl

രാംകോ കേരള പ്രീമിയർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സ് ടീമിന് ഒരു പരാജയം കൂടെ. ഇന്ന് എറണാകുളം മഹാരാജാസ് സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ മുത്തൂറ്റ് എഫ് എയെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് എതിരില്ലാത്ത രണ്ടു ഗോളുകളുടെ പരാജയമാണ് ഏറ്റുവാങ്ങിയത്. ഇന്നും ദയനീയമായാണ് കേരള ബ്ലാസ്റ്റേഴ്സ് മത്സരം ആരംഭിച്ചത്. ആദ്യ 23 മിനുട്ടിൽ തന്നെ അവർ രണ്ട് ഗോളിന് പിറകിൽ പോയി.
20220227 183554

12ആം മിനുട്ടിൽ മാറ്റിയാസ് വെറോൺ ആണ് മുത്തൂറ്റിന് ലീഡ് നൽകിയത്. പിന്നാലെ 23ആം മിനുട്ടിൽ വെറോൺ തന്നെ ലീഡ് ഇരട്ടിയാക്കി. വെറോൺ തന്നെയാണ് മാൻ ഓഫ് ദി മാച്ച് ആയതും. ലീഗിലെ ആദ്യ മത്സരത്തിൽ കേരള യുണൈറ്റഡിനോടും രണ്ടാം മത്സരത്തിൽ കോവളത്തോടും കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിരുന്നു. ഗ്രൂപ്പിൽ അവസാന സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ് ഉള്ളത്. നാലു മത്സരങ്ങളിൽ 6 പോയിന്റുമായി മുത്തൂറ്റ് ഗ്രൂപ്പ് ബിയിൽ നാലാമതാണ്.