പിങ്ക് ബോൾ ടെസ്റ്റിൽ 50% കാണികൾക്ക് പ്രവേശനം ഉണ്ടാകും

Newsroom

ബെംഗളൂരുവിൽ നടക്കുന്ന ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ടെസ്റ്റായ ഡേ-നൈറ്റ് പിങ്ക് ബോൾ ടെസ്റ്റിന് 50 ശതമാനം കാണികൾ ഉണ്ടാകുമെന്ന് കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ (കെഎസ്‌സി‌എ) സെക്രട്ടറി സന്തോഷ് മേനോൻ സ്ഥിരീകരിച്ചു. കോവിഡ് സാഹചര്യങ്ങൾ പരിഗണിച്ചാണ് കാണികളെ അനുവദിക്കുന്നത്. ആദ്യ ടെസ്റ്റിന് കാണികളെ അനുവദിക്കില്ല എന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

രണ്ടാം ടെസ്റ്റിന്റെ ടിക്കറ്റുകൾ മാർച്ച് 1 മുതൽ കെഎസ്‌സിഎ വെബ്‌സൈറ്റിലും മാർച്ച് 6 മുതൽ ബോക്‌സ് ഓഫീസിലും ലഭ്യമാകും. മത്സരത്തിന്റെ ടിക്കറ്റ് നിരക്ക് 100 രൂപ മുതൽ 2,500 രൂപ വരെയാണ്. ഉച്ചകഴിഞ്ഞ് 2 മുതൽ രാത്രി 9 വരെ മത്സരം നടക്കും.