“ഇറ്റലിയിൽ ആയിരുന്നു സന്തോഷം” – ആഴ്സണലിന്റെ ടൊറേര

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

എ സി മിലാനിൽ പോകുമെന്ന അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി ആഴ്സണൽ യുവതാരം ലൂകാസ് ടൊറേരയുടെ പ്രസ്ഥാവന. ഇറ്റലിയിൽ ആയിരുന്നു തനിക്ക് കൂടുതൽ സന്തോഷം ലഭിച്ചിരുന്നത് എന്നായിരുന്നു ടൊറേരയുടെ വാക്കുകൾ. ഇറ്റലിയിൽ ലഭിച്ച സന്തോഷം തനിക്ക് ഇംഗ്ലണ്ടിൽ ലഭിക്കുന്നില്ല. ഇംഗ്ലണ്ടിൽ താൻ സന്തോഷിക്കുന്ന ഒന്നും ഇല്ല എന്നും ടൊറേര പറഞ്ഞു.

ഇറ്റാലിയൻ ക്ലബായ സാമ്പ്ഡോറിയയിൽ നിന്നായിരുന്നു ടൊറേര ഇംഗ്ലണ്ടിൽ എത്തിയത്. ഭാഷയാണ് ഇംഗ്ലണ്ടിലെ തന്റെ പ്രധാന പ്രശ്നം എന്നും ടൊറേര പറഞ്ഞു. സംസാരിക്കാൻ ആയില്ല എങ്കിൽ ഒന്നും ആസ്വദിക്കാൻ ആകില്ല എന്നും ടൊറേര പറഞ്ഞു. ടീമംഗങ്ങളോട് പോലും തനിക്ക് ഭാഷയില്ലാത്തതിനാൽ സംസാരിക്കാൻ ആകില്ല എന്നും ടൊറേര പറഞ്ഞു. താരത്തിനെ ലക്ഷ്യം ഇട്ട് മിലാൻ രംഗത്ത് ഉണ്ട്.