കടന്ന് കൂടി ഇന്ത്യ, ജയം 5 വിക്കറ്റിനു

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

വിന്‍ഡീസിനെതിരെ കൊല്‍ക്കത്ത ടി20 മത്സരത്തില്‍ കടന്ന് കൂടി ഇന്ത്യ. 110 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യ 13 പന്തുകള്‍ ശേഷിക്കെ വിജയം നേടിയെങ്കിലും 5 വിക്കറ്റുകളാണ് നഷ്ടമായത്. 45/4 എന്ന നിലയില്‍ നിന്ന് 38 റണ്‍സ് കൂട്ടുകെട്ടുമായി ദിനേശ് കാര്‍ത്തിക്-മനീഷ് പാണ്ഡേ കൂട്ടുകെട്ടാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടു വന്നത്.

ദിനേശ് കാര്‍ത്തിക്കും(31)-ക്രുണാല്‍ പാണ്ഡ്യയും(21) ചേര്‍ന്ന്  17.5 ഓവറില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. വിന്‍ഡീസിനായി കാര്‍ലോസ് ബ്രാത്‍വൈറ്റ് മികച്ച സ്പെല്ലാണ് എറിഞ്ഞത്. വെറും 11 റണ്‍സ് വഴങ്ങി താരം 2 വിക്കറ്റാണ് തന്റെ നാലോവറില്‍ നിന്ന് നേടിയത്. ഒഷെയ്ന്‍ തോമസ് രണ്ട് വിക്കറ്റ് നേടി. എന്നാല്‍ അല്പം റണ്‍സ് കൂടി ബാറ്റ്സ്മാന്മാര്‍ നേടിയിരുന്നുവെങ്കിലും ടി20യില്‍ വിന്‍ഡീസിനു സാധ്യത വെച്ച് പുലര്‍ത്താമായിരുന്നു. 9 പന്തില്‍ നിന്ന് 21 റണ്‍സാണ് ക്രുണാല്‍ പാണ്ഡ്യ പുറത്താകാതെ നേടിയത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 20 ഓവറില്‍ 109/8 എന്ന സ്കോര്‍ മാത്രമാണ് നേടിയത്. ഫാബിയന്‍ അലന്‍(27), കീമോ പോള്‍(15*) എന്നിവരുടെ ചെറുത്ത് നില്പാണ് ടീമിനെ 109 റണ്‍സില്‍ എത്തിച്ചത്. ഒരു ഘട്ടത്തില്‍ 63/7 എന്ന നിലയിലായിരുന്ന വിന്‍ഡീസിനെ എട്ടാം വിക്കറ്റില്‍ നേടിയ 24 റണ്‍സാണ് പൊരുതി നോക്കാവുന്ന സ്കോറിലേക്ക് നയിച്ചത്.

ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവ് മൂന്ന് വിക്കറ്റും ക്രുണാല്‍ പാണ്ഡ്യ, ഖലീല്‍ അഹമ്മദ്, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ എന്നിവര്‍ ഓരോ വിക്കറ്റും നേടി.