ത്രസിപ്പിക്കും വിജയം!!! ഒമ്പത് ഗോള്‍ ത്രില്ലറിൽ ഓസ്ട്രേലിയയെ മറികടന്ന് ഇന്ത്യ

Sports Correspondent

Indiahockey
Download the Fanport app now!
Appstore Badge
Google Play Badge 1

FIH പ്രൊ ലീഗിൽ ഇന്ത്യയ്ക്ക് ത്രസിപ്പിക്കും വിജയം. ഇന്ന് 9 ഗോള്‍ പിറന്ന മത്സരത്തിൽ ഒരു ഗോള്‍ വ്യത്യാസത്തിലാണ് ഇന്ത്യ ഓസ്ട്രേലിയയെ മറികടന്നത്. 5-4 എന്നായിരുന്നു ഇന്ത്യന്‍ വിജയം. മത്സരത്തിന്റെ രണ്ടാം മിനുട്ടിൽ ജോഷ്വ ബെൽട്സ് ഓസ്ട്രേലിയയെ മുന്നിലെത്തിച്ചുവെങ്കിലും പിന്നീട് മത്സരത്തിൽ ഇന്ത്യയുടെ സര്‍വ്വാധിപത്യമായിരുന്നു.

13, 14 മിനുട്ടിൽ ഹര്‍മ്മന്‍പ്രീത് സിംഗ് ഇന്ത്യയ്ക്കായി ഗോള്‍ നേടിയപ്പോള്‍ ആദ്യ ക്വാര്‍ട്ടറിൽ തന്നെ ഇന്ത്യ 2-1ന് മുന്നിലെത്തി. രണ്ടാം ക്വാര്‍ട്ടറിൽ ജുഗ്‍രാജ് സിംഗും കാര്‍ത്തി സെൽവവും ഗോളുകള്‍ നേടിയപ്പോള്‍ ആദ്യ പകുതിയിൽ ഇന്ത്യ 4-1ന് മുന്നിട്ട് നിന്നു.

കൈ വില്ലോട്ട്, ബെന്‍ സ്റ്റെയിന്‍ എന്നിവര്‍ ഓസ്ട്രേലിയയ്ക്കായി ഗോളുകള്‍ നേടി ഇന്ത്യയുടെ ലീഡ് 4-3 ആയി കുറച്ചപ്പോള്‍ 55ാം മിനുട്ടിൽ ഹര്‍മ്മന്‍പ്രീത് ഇന്ത്യയുടെ അ‍ഞ്ചാമത്തെയും തന്റെ മൂന്നാമത്തെയും ഗോള്‍ നേടി. തൊട്ടടുത്ത മിനുട്ടിൽ അരന്‍ സാലേവ്സ്കി ഓസ്ട്രേലിയയുടെ നാലാം ഗോള്‍ നേടിയെങ്കിലും ഫൈനൽ വിസിലുയര്‍ന്നപ്പോള്‍ ഇന്ത്യ ജേതാക്കളായി.