തായ്‍ലാന്‍ഡിനെതിരെ ത്രില്ലർ ജയവുമായി ഇന്ത്യ ക്വാര്‍ട്ടറിൽ

ഏഷ്യൻ ഗെയിംസ് വനിതാ ടേബിൾ ടെന്നീസിൽ ആവേശം അവസാന സെറ്റ് വരെ നീണ്ട പോരാട്ടത്തിനൊടുവിൽ ഇന്ത്യയ്ക്ക് മിന്നുന്ന വിജയം. വൻ പോരാട്ടം കണ്ട കളിയിൽ തായ്‌ലാന്റിനെ 3-2 എന്ന സ്കോറിന് കീഴടക്കിയാണ് ഇന്ത്യൻ സംഘം ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറിയത്. ജയത്തോടെ മെഡൽ നേട്ടത്തിലേക്ക് കൂടുതൽ അടുക്കാൻ ഇന്ത്യയ്ക്കായി.
ആദ്യ മത്സരത്തിൽ ശ്രീജ അകുല 2-3 ന് തോൽവി വഴങ്ങിയെങ്കിലും രണ്ടാം മത്സരത്തിൽ യശസ്വിനി 3-2 ന് തകർപ്പൻ വിജയം നേടി ഇന്ത്യയെ ഒപ്പമെത്തിച്ചു. എന്നാൽ മൂന്നാം മത്സരത്തിൽ ദിയ ചിറ്റാലെ 2-3 ന് പരാജയപ്പെട്ടതോടെ ഇന്ത്യ വീണ്ടും സമ്മർദ്ദത്തിലായി.
എന്നാൽ നാലാം മത്സരത്തിൽ യശസ്വിനി 3-0 ന്റെ ആധികാരിക വിജയത്തോടെ ഇന്ത്യയെ വീണ്ടും മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. നിർണ്ണായകമായ അഞ്ചാം മത്സരത്തിൽ ശ്രീജ അകുല 3-1 ന് വിജയം കൊയ്തതോടെ ഇന്ത്യ 3-2 ന്റെ അവിസ്മരണീയ ജയം സ്വന്തമാക്കുകയായിരുന്നു. സെമി ഫൈനലും മെഡലും ലക്ഷ്യമിട്ട് നടക്കുന്ന ആവേശകരമായ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ കരുത്തരായ ഉത്തര കൊറിയയാണ് ഇന്ത്യയുടെ എതിരാളികൾ