2021 ഐസിസി ലോകകപ്പിന് നേരിട്ട് യോഗ്യത നേടി ഇന്ത്യ

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

2021 ഐസിസി വനിത ഏകദിന ലോകകപ്പിന് നേരിട്ട് യോഗ്യത നേടി ഇന്ത്യ. ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ നടക്കാനിരുന്ന എന്നാല്‍ പിന്നീട് ഉപേക്ഷിക്കപ്പെട്ട പരമ്പരയുടെ പോയിന്റുകള്‍ തുല്യമായി പങ്കുവയ്ക്കുവാന്‍ ഐസിസിയുടെ ടെക്കനിക്കല്‍ കമ്മിറ്റി തീരുമാനിച്ചതോടെയാണ് ആതിഥേയരായ ന്യൂസിലാണ്ടിനൊപ്പം ഇന്ത്യ ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നിവരാണ് നേരിട്ട് യോഗ്യത നേടിയ ടീമുകള്‍.

ഐസിസി വനിത ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായിട്ടുള്ള ഈ പരമ്പര സര്‍ക്കാരില്‍ നിന്ന് വേണ്ടത്ര ക്ലിയറന്‍സുകള്‍ ബിസിസിഐയ്ക്ക് നേടാനാകാതെ പോയതോടെയാണ് ഉപേക്ഷിക്കപ്പെട്ടത്. പോയിന്റുകള്‍ തുല്യമായി വീതിച്ചതോടെ ഇന്ത്യ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്ത് എത്തുയായിരുന്നു.

ഈ തീരുമാനത്തിന് മുമ്പ് ഇന്ത്യയ്ക്ക് 20 പോയിന്റും പാക്കിസ്ഥാന് 16 പോയിന്റുമായിരുന്നു ഉണ്ടായിരുന്നത്. ബിസിസിഐ പരമ്പര ആതിഥേയത്വം വഹിക്കുവാന്‍ രാഷ്ട്രീയ-നയതന്ത്ര കാരണങ്ങള്‍ പറഞ്ഞ് നിരസിച്ചപ്പോള്‍ ആറ് പോയിന്റുകളോളം പാക്കിസ്ഥാന് നല്‍കേണ്ട സാഹചര്യം വരുമെന്നാണ് കരുതപ്പെട്ടത്. അങ്ങനെയെങ്കില്‍ ഈ പോയിന്റുകള്‍ നേടിയ പാക്കിസ്ഥാന്‍ 22 പോയിന്റോടെ യോഗ്യത നേടുന്ന സാഹചര്യമുണ്ടായേനെ.

ജൂലൈ-നവംബര്‍ 2019ന് ആറാം റൗണ്ടായിട്ടായിരുന്നു ഇന്ത്യ-പാക്ക് പരമ്പര നടക്കേണ്ടിയിരുന്നുത്. എന്നാല്‍ ഇരു ബോര്‍ഡുകളും ശ്രമിച്ചുവെങ്കിലും സര്‍ക്കാര്‍ തലത്തിലുള്ള അനുമതി ലഭിക്കാത്തിനാല്‍ പരമ്പര നടന്നില്ല. ഇതോടെ ഇന്ത്യയ്ക്ക് 23 പോയിന്റും പാക്കിസ്ഥാന് 19 പോയിന്റുമാണ് ഇപ്പോളുള്ളത്.