Featured

വനിതാ ലോകകപ്പ്, വിജയത്തോടെ ഓറഞ്ച് വനിതകൾ തുടങ്ങി

വനിതാ ലോകകപ്പിൽ മികച്ച തുടക്കവുമായി യൂറോ ചാമ്പ്യന്മാരായ ഹോളണ്ട്. ഇന്ന് നടന്ന മത്സരത്തിൽ ന്യൂസിലൻഡിനെ ആണ് ഹോളണ്ട് പരാജയപ്പെടുത്തിയത്. ന്യൂസിലൻഡിന്റെ ശക്തമായ പ്രതിരോധം കണ്ട മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഹോളണ്ട് വിജയിച്ചത്. കളിയിൽ ഉടനീളം അറ്റാക്കിംഗ് നടത്തി എങ്കിലും ന്യൂസിലൻഡ് ഡിഫൻസിനെ ഒരിക്കൽ മാത്രമേ ഹോളണ്ടിന് കീഴ്പ്പെടുത്താനായുള്ളൂ.

കളിയുടെ അവസാന മിനുട്ടിൽ ജിൽ റൂഡാണ് ഹോളണ്ടിന്റെ വിജയ ഗോൾ നേടിയത്. വാൻഡെ സാഡൻ, മിയദമെ, മെർടെൻസ് എന്നിവർ തുടരക്രമണങ്ങൾ തന്നെ ഇന്ന് ന്യൂസാാൻഡ് ഡിഫൻസിനെതിരെ നടത്തിയിരുന്നു. ബാഴ്സലോണ താരം ലെയ്ക മെർടെൻസാണ് കളിയിലെ മികച്ച താരമായത്. ഇനി ജൂൺ 15ന് കാമറൂണിനെതിരെയാണ് ഹോളണ്ടിന്റെ മത്സരം.