യുവന്റസിൽ തന്നെ തുടരണം എന്ന് ഹിഗ്വയിൻ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കഴിഞ്ഞ സീസണിൽ യുവന്റസ് തഴഞ്ഞു എങ്കിലും യുവന്റസിൽ തന്നെ തുടരാനാണ് ഹിഗ്വയിന് തുടരാൻ ആഗ്രഹം എന്ന് വ്യക്തമാക്കി ഹിഗ്വയിന്റെ ഏജന്റ്. കഴിഞ്ഞ സീസണിൽ മികാനിലും ചെൽസിയിലുമായി ലോണടിസ്ഥാനത്തിൽ കളിക്കുകയായിരുന്നു ഹിഗ്വയിൻ. താരത്തെ വാങ്ങാൻ ചെൽസി തയ്യാറാകാത്തതോടെ തിരികെ യുവന്റസിൽ എത്തിയിരിക്കുകയാണ് ഹിഗ്വയിൻ.

ഹിഗ്വയിൻ ഇറ്റലിയിൽ യുവന്റസിനല്ലാതെ ഒരു ക്ലബിനും ഇനി കളിക്കില്ല എന്ന് ഏജന്റ് അറിയിച്ചു. യുവന്റസിൽ ഇനിയും രണ്ട് വർഷം കരാറുണ്ട്. യുവന്റസ് ഹിഗ്വയിന്റെ ഇഷ്ട ക്ലബാണ് ഇവിടെ വിരമിക്കാനാണ് ഹിഗ്വയിൻ ആഗ്രഹിക്കുന്നത് എന്നും ഏജന്റ് പറഞ്ഞു. സാരി യുവന്റസിൽ എത്തുന്നത് തനിക്ക് ഗുണം ചെയ്യും എന്ന പ്രതീക്ഷയിലാണ് ഹിഗ്വയിൻ യുവന്റസിൽ തുടരുമെന്ന് പറയാൻ കാരണം.