FeaturedTable Tennis

ടേബിൾ ടെന്നീസിൽ ചരിത്രം കുറിച്ച് മാനവ് താക്കറും മാനുഷ് ഷായും; ലോക റാങ്കിംഗിൽ രണ്ടാമത്

Resizedimage 2026 07 13 19 03 35 1

ഇന്ത്യൻ ടേബിൾ ടെന്നീസ് ചരിത്രത്തിൽ സുവർണ്ണ നേട്ടവുമായി മാനവ് താക്കറും മാനുഷ് ഷായും. പുരുഷ ഡബിൾസ് വിഭാഗത്തിൽ ലോക റാങ്കിംഗിൽ രണ്ടാം സ്ഥാനത്തെത്തിയിരിക്കുകയാണ് ഈ ഇന്ത്യൻ ജോഡി. ഒരു ഇന്ത്യൻ താരമോ ജോഡിയോ നേടുന്ന എക്കാലത്തെയും ഉയർന്ന ലോക റാങ്കിംഗാണിത്.


കഴിഞ്ഞ ആഴ്ചയാണ് ഇവർ ഏറ്റവും ഉയർന്ന റാങ്കിലെത്തിയ താരങ്ങൾ എന്ന നേട്ടം സ്വന്തമാക്കിയത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ റാങ്കിംഗിൽ വീണ്ടും മുന്നേറ്റം നടത്തി രണ്ടാം സ്ഥാനത്ത് എത്തിയത്. കഴിഞ്ഞ ആഴ്ചയേക്കാൾ ഒരു സ്ഥാനം മെച്ചപ്പെടുത്തിയാണ് ഇവർ ഈ നേട്ടത്തിൽ എത്തിയത്.


നിലവിൽ 3390 റാങ്കിംഗ് പോയിന്റുകൾ മാനവ് താക്കറും മാനുഷ് ഷായും സ്വന്തമാക്കിയിട്ടുണ്ട്. ചൈനയുടെ ലിൻ ഷിഡോങ്, ഹുവാങ് യുസെങ് എന്നിവർ മാത്രമാണ് ഇപ്പോൾ ഇവർക്ക് മുന്നിലുള്ളത്. ഇന്ത്യൻ കായിക ചരിത്രത്തിലെ തന്നെ അഭിമാനകരമായ നേട്ടമായാണ് ഇതിനെ കാണുന്നത്.