പാക്കിസ്ഥാനെ പിടിച്ചുകെട്ടി ഇംഗ്ലണ്ട്, സാം കറന് മൂന്ന് വിക്കറ്റ്, ലോക ചാമ്പ്യനാകുവാന്‍ ഇംഗ്ലണ്ട് നേടേണ്ടത് 138 റൺസ്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ടി20 ലോകകപ്പ് ഫൈനലില്‍ പാക്കിസ്ഥാനെ 137/8 എന്ന സ്കോറിൽ പിടിച്ചുകെട്ട് ഇംഗ്ലണ്ട്. സാം കറന്റെ മൂന്ന് വിക്കറ്റുകള്‍ക്കൊപ്പം ആദിൽ റഷീദും ക്രിസ് ജോര്‍ദ്ദനും 2 വീതം വിക്കറ്റ് നേടിയപ്പോള്‍ പാക് നിരയിൽ 38 റൺസ് നേടിയ ഷാന്‍ മസൂദ് ആണ് ടോപ് സ്കോറര്‍. സാം കറന്‍ തന്റെ നാലോവര്‍ സ്പെല്ലിൽ വെറും 12 റൺസ് വിട്ട് നൽകിയാണ് മൂന്ന് വിക്കറ്റുകള്‍ നേടിയത്.

29 റൺസ് ഒന്നാം വിക്കറ്റിൽ നേടിയ പാക് ഓപ്പണിംഗ് കൂട്ടുകെട്ടിനെ സാം കറന്‍ ആണ് തകര്‍ത്തത്. 15 റൺസ് നേടിയ മൊഹമ്മദ് റിസ്വാനെ ആണ് താരം മടക്കിയയച്ചത്. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ പാക്കിസ്ഥാന്‍ ഒരു വിക്കറ്റ് നഷ്ടത്തിൽ 39 റൺസാണ് നേടിയത്.

പവര്‍പ്ലേ കഴിഞ്ഞ് അധികം വൈകാതെ ഹാരിസിനെ(8) ആദിൽ റഷീദ് പുറത്താക്കുകയായിരുന്നു. പത്തോവര്‍ പിന്നിടുമ്പോള്‍ പാക്കിസ്ഥാന്‍ 68/2 എന്ന നിലയിലായിരന്നു. ലിയാം ലിവിംഗ്സ്റ്റൺ എറിഞ്ഞ 11ാം ഓവറിൽ ഒരു ഫോറും ഒരു സിക്സും നേടി ഷാന്‍ മസൂദ് പാക്കിസ്ഥാന് ഏറെ ആശ്വാസമായി റൺ റേറ്റ് ഉയര്‍ത്തുകയായിരുന്നു. ആ ഓവറിൽ നിന്ന് 16 റൺസാണ് പിറന്നത്.

Adilrashidengland എന്നാൽ തൊട്ടടുത്ത ഓവറിൽ ബാബര്‍ അസമിനെ പുറത്താക്കി ആദിൽ റഷീദ് തന്റെ രണ്ടാമത്തെ വിക്കറ്റ് സ്വന്തമാക്കി. 39 റൺസുമായി ബാബര്‍ അസമും ഷാന്‍ മസൂദും ടീമിനെ മുന്നോട്ട് നയിച്ചപ്പോള്‍ 32 റൺസ് നേടിയാണ് ബാബര്‍ പുറത്തായത്. തൊട്ടടുത്ത ഓവറിൽ ഇഫ്തിക്കര്‍ അഹമ്മദിനെ ബെന്‍ സ്റ്റോക്സ് പുറത്താക്കിയപ്പോള്‍ പാക്കിസ്ഥാന്റെ നാലാം വിക്കറ്റും നഷ്ടമായി. 84/2 എന്ന നിലയിൽ നിന്ന് 85/4 എന്ന നിലയിലേക്ക് പാക്കിസ്ഥാന്‍ തകരുകയായിരുന്നു.

Shanmasoodഅവിടെ നിന്ന് അഞ്ചാം വിക്കറ്റിൽ ഷാന്‍ മസൂദും ഷദബ് ഖാനും ചേര്‍ന്ന് നേടിയ 36 റൺസാണ് ടീം സ്കോര്‍ 120 കടത്തിയത്. 38 റൺസ് നേടിയ ഷാന്‍ മസൂദിനെ സാം കറനും 20 റൺസ് നേടിയ ഷദബ് ഖാനെ ക്രിസ് ജോര്‍ദ്ദനും അടുത്തടുത്ത ഓവറുകളിൽ വീഴ്ത്തി പാക് പ്രതീക്ഷകളെ തകര്‍ക്കുകയായിരുന്നു.

തന്റെ അവസാന ഓവറിൽ മൊഹമ്മദ് നവാസിനെ പുറത്താക്കി സാം കറന്‍ തന്റെ മൂന്നാം വിക്കറ്റ് നേടി. ഇംഗ്ലണ്ട് പാക്കിസ്ഥാനെ 20 ഓവറിൽ 137/8 എന്ന സ്കോറില്‍ ഒതുക്കുകയായിരുന്നു.