ഡി ലിറ്റിനോട് യുവന്റസിലേക്ക് വരാൻ ആവശ്യപ്പെട്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്നലെ നടന്ന നാഷൺസ് ലീഗ് ഫൈനലിനിടെ ഡച്ച് യുവ ഡിഫൻഡർ ഡി ലിറ്റിനെ യുവന്റസിലെത്തിക്കാൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ശ്രമം. ക്രിസ്റ്റ്യാനോ റൊണാൾഡോ ഡി ലിറ്റിനോട് യുവന്റസിലേക്ക് വരുമോ എന്ന് ചോദിച്ചതായി ഡി ലിറ്റ് തന്നെ വ്യക്തമാക്കി. ഇന്നലെ ആവേശകരമായ ഫൈനൽ വിജയിച്ച് പോർച്ചുഗൽ കപ്പ് ഉയർത്തിയിരുന്നു. അയാക്സിന്റെ താരമായ ഡി ലിറ്റിനായി പല ഫുട്ബോൾ ക്ലബുകളും ഇപ്പോൾ രംഗത്തുണ്ട്.

ബാഴ്സലോണയിലേക്കാണ് ഏറ്റവും സാധ്യത എങ്കിലും യുവന്റസും പിറകിൽ തന്നെ ഉണ്ട്. തന്നോട് റൊണാൾഡോ ടൂറിനിലേൽക് വരുന്നോ എന്ന് ചോദിച്ചു. ആദ്യം തനിക്ക് മനസ്സിലായില്ല എന്നും പിന്നീട് മനസ്സിലായി എങ്കിലും താൻ ചിരിക്കുക മാത്രമേ ചെയ്തുള്ളൂ എന്നും ഉത്തരമൊന്നും പറഞ്ഞില്ല എന്നും ഡിലിറ്റ് പറഞ്ഞു.