Featured

ഇംഗ്ലണ്ട് 297ന് ഓള്‍ഔട്ട്, രണ്ടാം ഇന്നിംഗ്സിൽ ഓസ്ട്രേലിയയുടെ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ടപ്പോള്‍ വില്ലനായി മഴ

വനിത ആഷസിന്റെ മൂന്നാം ദിവസം നടന്നത് വളരെ കുറച്ച് ഓവര്‍ മാത്രം. മത്സരത്തിൽ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് 297 റൺസിന് അവസാനിച്ച ശേഷം ഓസ്ട്രേലിയ രണ്ടാം ഇന്നിംഗ്സിൽ 12/2 എന്ന നിലയിൽ നില്‍ക്കുമ്പോള്‍ ആണ് മഴ കളി തടസ്സപ്പെടുത്തിയത്. ഓസ്ട്രേലിയയ്ക്ക് മത്സരത്തിൽ 52 റൺസിന്റെ ലീഡാണുള്ളത്.

ഇംഗ്ലണ്ടിനായി ഹീത്തര്‍ നൈറ്റ് 168 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ സോഫി എക്ലെസ്റ്റോൺ 34 റൺസ് നേടി. 100 റൺസ് കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് 100 റൺസാണ് 9ാം വിക്കറ്റിൽ നേടിയത്. കേറ്റ് ക്രോസ്സുമായി(11) പത്താം വിക്കറ്റിൽ 28 റൺസ് കൂടി ഹീത്തര്‍ നേടി. ഓസ്ട്രേലിയയ്ക്കായി എല്‍സെ പെറി 3 വിക്കറ്റ് നേടിയപ്പോള്‍ അന്നാബെൽ സത്തര്‍ലാണ്ട് 2 വിക്കറ്റും നേടി.

രണ്ടാം ഇന്നിംഗ്സിൽ ഓസ്ട്രേലിയയ്ക്ക് റേച്ചൽ ഹെയിന്‍സിന്റെയും അലൈസ ഹീലിയുടെയും വിക്കറ്റ് നഷ്ടമായി. ഇരു വിക്കറ്റുകളും കാത്റിന്‍ ബ്രണ്ട് ആണ് നേടിയത്.