ഇപ്പോളത്തെ പോലെ മൂന്ന് റിവ്യു ഉണ്ടായിരുന്നുവെങ്കിൽ സച്ചിന്‍ 1 ലക്ഷം റൺസ് നേടിയേനെ

Sports Correspondent

സച്ചിന്‍ കളിച്ച സമയത്ത് ഇപ്പോളത്തെ പോലെ മൂന്ന് റിവ്യു സമ്പ്രദായം ഉണ്ടായിരുന്നുവെങ്കില്‍ സച്ചിന്‍ ഒരു ലക്ഷം റൺസ് അടിച്ചേനെ എന്ന് പറഞ്ഞ് പാക്കിസ്ഥാന്‍ സൂപ്പര്‍ താരം ഷൊയ്ബ് അക്തര്‍. സച്ചിന്‍ ഏറ്റവും പ്രയാസമേറിയ ബൗളര്‍മാര്‍ക്കെതിരെ ആണ് കളിച്ചതെന്നും കരിയര്‍ തുടക്കത്തിൽ വസീമിനെയും വഖാറിനെയും പിന്നീട് ഷെയിന്‍ വോണിനെയും പിന്നീട് ബ്രെറ്റ് ലീയും തന്നെയും പോലുള്ള പേസര്‍മാരെയും നേരിട്ടുവെന്നും ഷൊയ്ബ് പറഞ്ഞു.

അതിന് ശേഷം അടുത്ത ജനറേഷന്‍ പേസര്‍മാരെയും താരം നേരിട്ടുവെന്നും അതിനാൽ തന്നെ സച്ചിന്‍ ഏറ്റവും ടഫ് ബാറ്റര്‍ ആണെന്ന് താന്‍ പറയുമെന്നും ഷൊയ്ബ് അക്തര്‍ വ്യക്തമാക്കി.

ഇപ്പോള്‍ നിയമങ്ങള്‍ ബൗളര്‍മാര്‍ക്ക് കാര്യങ്ങള്‍ കൂടുതൽ പ്രയാസമാക്കുകയാണെന്നും മൂന്ന് റിവ്യുകള്‍ ഇത്തരത്തിൽ ഒന്നാണെന്നും ഷൊയ്ബ് വ്യക്തമാക്കി.