“വിമർശിച്ചോളു, പക്ഷെ തന്തയ്ക്കും തള്ളയ്ക്കും വിളിക്കരുത്” ആരാധകരോട് സി കെ വിനീത്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സിന്റെ മോശം പ്രകടനങ്ങളിൽ ആരാധകർ നടത്തുന്ന വിമർശനങ്ങൾ അതിരുവിടരുത് എന്ന് ബ്ലാസ്റ്റേഴ്സ് താരം സി കെ വിനീത്. ടീം പങ്കെടുത്ത ഒരു ചടങ്ങിലായിരുന്നു സി കെയുടെ ഈ അപേക്ഷ. കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം മോശമാണെന്ന് താരങ്ങളും മനസ്സിലാക്കുന്നു എന്ന് പറഞ്ഞ വിനീത് തങ്ങളെ നിരന്തരം ആരാധകർ വിമർശിക്കണം എന്നു തന്നെ പറഞ്ഞു. ആരാധകർ വിമർശിച്ചാലെ തങ്ങൾ നന്നാവുകയുള്ളൂ പക്ഷെ വിമർശനം അതിരു കടക്കരുത്. വിനീത് പറയുന്നു.

തന്തയ്ക്കു തള്ളക്കും വിളിക്കുന്നതിനെയാണ് എതിർക്കുന്നത് എന്നും തങ്ങളെ കുറെ തെറി വിളിക്കുന്നത് അല്ല വിമർശനം എന്നുൻ സി കെ വിനീത് പറഞ്ഞു. എല്ലാ മത്സരവും വിജയിക്കണമെന്ന ഒറ്റ ലക്ഷ്യത്തിൽ ആണ് ഇറങ്ങുന്നത് എന്നും എല്ലാ മത്സരത്തിലും നൂറു ശതമാനവും നൽകുന്നുണ്ട് എന്നും സി കെ പറഞ്ഞു. സി കെ വിനീതിന്റെ ഈ വിമർശനങ്ങൾ പൂർത്തിയാക്കാൻ ചടങ്ങിൽ കൂടി നിന്ന ആരാധകർ അനുവദിച്ചില്ല. സി കെ വിനീതിന്റെ വാക്കുകൾക്ക് കൂവലിലൂടെയാണ് ആരാധകർ മറുപടി പറഞ്ഞത് എന്നതും സങ്കടകരമായ്യ കാഴ്ചയായി.

വീഡിയോ:

9 മത്സരങ്ങളിൽ നിന്ന് എട്ടു പോയന്റ് മാത്രമുള്ള കേരള ബ്ലാസ്റ്റേഴ്സ് ടീം വലിയ വിമർശനങ്ങളാണ് നേരിടുന്നത്. ആരാധക കൂട്ടങ്ങൾ വരെ ടീമിനെതിരെ ഔദ്യോഗികമായി രംഗത്ത് എത്തിയിരിക്കുകയാണ്.