2019ല്‍ അഫ്ഗാനിസ്ഥാനും അയര്‍ലണ്ടും ടെസ്റ്റില്‍ മാറ്റുരയ്ക്കും

- Advertisement -

2019ല്‍ ടെസ്റ്റ് ക്രിക്കറ്റിലെ പുതുമുഖങ്ങളായ അഫ്ഗാനിസ്ഥാനും അയര്‍ലണ്ടും ഏറ്റുമുട്ടും. ഒരു ടെസ്റ്റ് മത്സരമുള്‍പ്പെടുന്ന പരമ്പരയില്‍ ഏകദിനങ്ങളും ടി20 മത്സരങ്ങളും അരങ്ങേറും. ടെസ്റ്റിലെ അരങ്ങേറ്റത്തില്‍ ഇരു ടീമുകളും വലിയ വ്യത്യാസത്തിലുള്ള പ്രകടനങ്ങളാണ് പുറത്തെടുത്തത്. പാക്കിസ്ഥാനോട് അയര്‍ലണ്ട് പൊരുതി കീഴടങ്ങുകയായിരുന്നുവെങ്കില്‍ ഇന്ത്യയോട് രണ്ട് ദിവസത്തിനുള്ളില്‍ അഫ്ഗാനിസ്ഥാന്‍ പരാജയം ഏറ്റു വാങ്ങി.

മാര്‍ച്ച് 17 2019ലാണ് ടെസ്റ്റ് മത്സരം നടക്കുക. ടി20 പരമ്പരയില്‍ മൂന്ന് മത്സരങ്ങളുണ്ടാവും. പരമ്പര ഫെബ്രുവരി 23നു ആരംഭിച്ച് ശേഷിക്കുന്ന മത്സരങ്ങള്‍ 24, 26 തീയ്യതികളില്‍ നടക്കും. മാര്‍ച്ച് 2നു ആരംഭിയ്ക്കുന്ന ഏകദിന പരമ്പരയില്‍ അഞ്ച് മത്സരങ്ങളാണുള്ളത്. മാര്‍ച്ച് 4, 7, 9, 12 തീയ്യതികളിലാണ് മറ്റു മത്സരങ്ങള്‍.

Advertisement