Featured

29 റൺസ് വിജയം നേടി ഇന്ത്യ

Mohammedsiraj

ഐസിസി ടി20 ലോകകപ്പിലെ ഗ്രൂപ്പ് എ മത്സരത്തിൽ യുഎസ്എയ്ക്കെതിരെ മികച്ച വിജയം നേടി ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മോശം തുടക്കത്തിന് ശേഷം സൂര്യകുമാര്‍ യാദവിന്റെ ബാറ്റിംഗ് മികവിൽ 161/9 എന്ന സ്കോര്‍ നേടിയപ്പോള്‍ യുഎസ്എ 8 വിക്കറ്റ് നഷ്ടത്തിൽ 132 റൺസ് മാത്രമാണ് നേടിയത്. ഇതോടെ 29 റൺസ് വിജയം ഇന്ത്യ കരസ്ഥമാക്കി.

22 പന്തിൽ 37 റൺസ് നേടിയ ശുഭം രഞ്ജാനേ യുഎസ്എയ്ക്ക് വേണ്ടി പൊരുതി അവസാന പന്തിൽ പുറത്താകുകയായിരുന്നു. 37 റൺസ് നേടിയ സഞ്ജയ് കൃഷ്ണമൂര്‍ത്തിയും 34 റൺസ് നേടിയ മിലിന്ദ് കുമാറും ആണ് യുഎസ്എയ്ക്കായി റൺസ് കണ്ടെത്തിയ മറ്റു താരങ്ങള്‍. ഇന്ത്യന്‍ ബൗളിംഗില്‍ മൊഹമ്മദ് സിറാജ് മൂന്നും അക്സര്‍ പട്ടേലും അര്‍ഷ്ദീപ് സിംഗും രണ്ട് വീതം വിക്കറ്റ് നേടി.