CricketFeaturedT20 World Cup

യുഎസ്എയ്ക്കെതിരെ തുടക്കം പാളി, രക്ഷകനായി സൂര്യകുമാര്‍

Suryakumaryadav

ടി20 ലോകകപ്പിൽ ഇന്ത്യയ്ക്ക് യുഎസ്എയ്ക്കെതിരെ 144 റൺസ്. ഒരു ഘട്ടത്തിൽ 77/6 എന്ന നിലയിലേക്ക് വീണ ഇന്ത്യയെ സൂര്യകുമാര്‍ യാദവിന്റെ ബാറ്റിംഗ് മികവാണ് ഇന്ത്യയ്ക്ക് രക്ഷയായെത്തിയത്. സൂര്യകുമാര്‍ യാദവ് 49 പന്തിൽ 84 റൺസ് നേടി പുറത്താകാതെ നിന്നപ്പോള്‍ തിലക് വര്‍മ്മ 25 റൺസും ഇഷാന്‍ കിഷന്‍ 20 റൺസും നേടിയതൊഴിച്ചാൽ മറ്റാര്‍ക്കും തന്നെ ശ്രദ്ധേയമായ പ്രകടനം പുറത്തെടുക്കാനായില്ല.

യുഎസ്എയ്ക്ക് വേണ്ടി ഷാഡ്ലി വാന്‍ ഷാൽവിക് 4 വിക്കറ്റ് നേടിയപ്പോള്‍ ഹര്‍മീത് സിംഗ് 2 വിക്കറ്റും നേടി.