ശ്രീലങ്കയ്ക്കെതിരെയുള്ള സിംബാബ്‍വേയുടെ ഏകദിന ടീമിനെ പ്രഖ്യാപിച്ചു

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ശ്രീലങ്കയ്ക്കെതിരെ മൂന്ന് ഏകദിന മത്സരങ്ങളടങ്ങിയ പരമ്പരയ്ക്കായുള്ള സിംബാബ്‍വേ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ സംഘത്തെ ക്രെയിഗ് ഇര്‍വിന്‍ നയിക്കും. കഴിഞ്ഞ വര്‍ഷം അയര്‍ലണ്ട് – സ്കോട്‍ലാന്‍ഡ് പര്യടനത്തിൽ വൈറ്റ് ബോള്‍ ടീമിനെ ഇര്‍വിന്‍ ആണ് നയിച്ചത്.

രണ്ട് പുതുമുഖ താരങ്ങള്‍ക്കും സിംബാബ്‍വേ ഇത്തവണ ടീമിലിടം നല്‍കിയിട്ടുണ്ട്. ജനുവരി 16-21 വരെ നടക്കുന്ന പരമ്പരയിലെ മത്സരങ്ങള്‍ കാന്‍ഡിയിലെ പല്ലേകെലേ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കും.

സിംബാബ്‍വേ ജനുവരി 7ന് ശ്രീലങ്കയിലേക്ക് യാത്ര തിരിക്കും.

സിംബാബ്‍വേ: Ervine Craig (C), Burl Ryan, Chakabva Regis, Chatara Tendai, Jongwe Luke, Kaitano Takudzwanashe, Madande Clive, Madhevere Wessly, Masakadza Wellington, Mutombodzi Tinotenda, Muzarabani Blessing, Ngarava Richard, Raza Sikandar, Shumba Milton, Williams Sean