ഇത് ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഏകദിന ടീം ആണെന്ന് ദിനേഷ് കാർത്തിക്

നിലവിലെ ഇന്ത്യൻ ടീമിനെ എക്കാലത്തെയും മികച്ച ഇന്ത്യൻ ഏകദിന ടീമെന്ന് വിശേഷിപ്പിച്ചു ദിനേഷ് കാർത്തിക്. ക്രിക്ക്ബസിനോട് സംസാരിച്ച കാർത്തിക്, ഏകദിനത്തിലെ ഇന്ത്യയുടെ എക്കാലത്തെയും ശക്തമായ ടീമാണ് ഇതെന്ന് പറഞ്ഞു, ലോകകപ്പുകളിൽ ഒരു ഇന്ത്യൻ ടീമും ഇതുപോലെ ആധിപത്യം പുലർത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ ക്രിക്കറ്റ് ലോകകപ്പിലെ എട്ട് മത്സരങ്ങളും ജയിച്ച് പോയിന്റ് പട്ടികയിൽ ഒന്നാമതു നിൽക്കുകയാണ് ഇന്ത്യ.

“ഈ ഇന്ത്യൻ ടീം ഒരുപക്ഷെ ഏകദിനത്തിൽ ഇന്ത്യ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ശക്തമായ ടീമായിരിക്കാം. ലോകകപ്പിൽ അത് ഉറപ്പാണ്. നിലവിലെ ടീമിനെപ്പോലെ ആധിപത്യം പുലർത്തിയ ഒരു ഇന്ത്യൻ ടീമില്ല. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടീമുകൾ ഒക്കെ എടുത്താൽ ഈ ഏകദിന ടീം അവർക്ക് ഒപ്പം നിൽക്കും.”കാർത്തിക് പറഞ്ഞു.

ഇന്ത്യ സെമിയിൽ ഇറങ്ങുമ്പോൾ ബാറ്റ് ചെയ്യുമോ ചെയ്സ് ചെയ്യുമോ എന്നത് നിർണായകമായിരിക്കും എന്നും കാർത്തിക് പറഞ്ഞു.” സെമി മുംബൈയിലാണ്, അവർ ടോസ് നേടിയാൽ, അവർ ആദ്യം ബാറ്റ് ചെയ്യുമോ ബൗൾ ചെയ്യുമോം എന്നതായിരിക്കും ആദ്യത്തെ വലിയ തീരുമാനം,സെമി ഫൈനലിൽ ആദ്യ ഇലവൻ എന്തായിരിക്കുമെന്നതിൽ തർക്കമില്ല. എല്ലാ കളിക്കാരും എല്ലാ ബോക്‌സും ടിക്ക് ചെയ്തിട്ടുണ്ട്, സെമിയിലേക്ക് പോകുമ്പോൾ ഇന്ത്യ മികച്ച നിലയിൽ ആണ്, ”കാർത്തിക് കൂട്ടിച്ചേർത്തു.

മാക്സ്‌വെലിന്റെ ഇന്നിംഗ്സ് ഏകദിനത്തിലെ ഏറ്റവും മികച്ച ഇന്നിംഗ്സ് അല്ല എന്ന് ഗാംഗുലി

അഫ്ഗാനിസ്ഥാനെതിരെ ഇരട്ട സെഞ്ച്വറി നേടി മാക്സ്‌വെലിന്റെ ഇന്നിംഗ്സ് ഏകദിനത്തിലെ എക്കാലത്തെയും മികച്ച ഇന്നിംഗ്സ് ആയി താൻ കണക്കാക്കുന്നില്ല എന്ന് സൗരവ് ഗാംഗുലി. മാക്സ്‌വെലിന്റെ ഇന്നിംഗ്സ് ഗംഭീരമായിരുന്നു എന്നാൽ ഏകദിനത്തിലെ ഏറ്റവും മികച്ച ഇന്നിംഗ്സ് ആയി ഇതിനെ വിലയിരുത്താൻ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

“അഫ്ഗാനിസ്ഥാൻ നന്നായി കളിക്കുന്ന ടീമായിരുന്നു, അവർ ആ മത്സരം ജയിക്കണമായിരുന്നു, മാക്‌സ്‌വെല്ലിനോട് എല്ലാ ആദരവോടെയും. അവൻ തികച്ചും അവിശ്വസനീയ രീതിയിലാണ് കളിച്ചത്,” സൗരവ് ഗാംഗുലി പറഞ്ഞു.

“അത്ഭുതകരമായ ഇന്നിംഗ്സ്, എന്നാൽ ബൗളിംഗിലും ക്യാപ്റ്റൻസിയിലുംൿഅഫ്ഗാനിസ്ഥാൻ ഏറ്റവും മികച്ചവരല്ല.” ഗാംഗുലി പറഞ്ഞു.

“ഏകദിനത്തിലെ ഏറ്റവും മഹത്തായ ഇന്നിംഗ്‌സായി നിങ്ങൾ ഇതിനെ വിലയിരുത്തുന്നില്ല. സച്ചിനിൽ നിന്നും വിരാടിൽ നിന്നും ചില മികച്ച ഇന്നിംഗ്‌സുകൾ ഞാൻ കണ്ടിട്ടുണ്ട്. ചില അതിമനോഹരമായ ഇന്നിംഗ്‌സുകൾ ഞാൻ കണ്ടിട്ടുണ്ട്. മാക്സ്‌വെൽ ഉണ്ടായിരുന്ന സാഹചര്യം കാരണം ഈ ഇന്നിംഗ്സ് വളരെ വലുതു തന്നെ. എന്നാലും വിരാടും സച്ചിനും ചില മികച്ച ഇന്നിംഗ്‌സുകൾ കളിച്ചിട്ടുണ്ട്,” ഗാംഗുലി കൂട്ടിച്ചേർത്തു.

പാകിസ്താൻ സെമി ഫൈനലിൽ എത്താൻ ഇംഗ്ലണ്ടിനെ പൂട്ടിയിടുക ആണ് വഴി എന്ന് വസീം അക്രം

പാക്കിസ്ഥാൻ ഇനി സെമിയിൽ എത്താനുള്ള സാധ്യതകൾ വളരെ വിദൂരത്തായതോടെ പാകിസ്താൻ ടീമിന്റെ സാധ്യതകളെ പരിഹസിച്ച് വസീം അക്രം. എ സ്‌പോർട്‌സിനെക്കുറിച്ചുള്ള ഒരു ചർച്ചയ്ക്കിടെ, പ്രശസ്ത ടിവി അവതാരകൻ ഫഖർ-ഇ-ആലം ആണ് വസീം അക്രം പാക്കിസ്ഥാന് സെമി ഫൈനലിലേക്ക് ഇനിയുള്ള ഏക വഴി നിർദ്ദേശിച്ചതായി പറഞ്ഞത്‌.

പാകിസ്ഥാൻ ആദ്യം ബാറ്റു ചെയ്ത് കഴിയുന്നത്ര റൺസ് സ്കോർ ചെയ്യണമെന്നും തുടർന്ന് ഇംഗ്ലണ്ട് ടീമിന്റെ ഡ്രസ്സിംഗ് റൂം പൂട്ടി അവരുടെ എല്ലാ ബാറ്റർമാരെയും ‘ടൈം ഔട്ട്’ ചെയ്യണമെന്ന് അക്രം തമാശയാറ്റി നിർദ്ദേശിച്ചതായി ഫഖർ ഇ ആലം പറഞ്ഞു ‌

“മികച്ച ഒരു സ്‌കോർ ഉണ്ടാക്കുക, തുടർന്ന് പോയി ഇംഗ്ലണ്ട് ടീമിന്റെ ഡ്രസ്സിംഗ് റൂം 20 മിനിറ്റ് പൂട്ടിയിടുക, അങ്ങനെ അവരുടെ എല്ലാ ബാറ്റർമാരും ടൈം ഔട്ട് ആക്കുജ” അലം വെളിപ്പെടുത്തി.

പാനലിന്റെ ഭാഗമായിരുന്ന മിസ്ബ ഉൾ ഹഖ് കൂടുതൽ രസകരമായ ഒരു ആശയം നിർദ്ദേശിച്ചു, കളി ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇംഗ്ലീഷ് ടീമിനെ പൂട്ടുന്നതാണ് നല്ലതെന്ന് മിസ്ബാഹ് പറഞ്ഞു.

“ഇന്ത്യക്ക് എന്നും മികച്ച ടീമുണ്ടായിരുന്നു, പക്ഷെ ഈ ബൗളിംഗ് നിര അവരെ ഭയപ്പെടുത്തുന്ന ടീമാക്കി” – ഗിൽക്രിസ്റ്റ്

ഇന്ത്യൻ ബൗളർമാരെ പ്രശംസിച്ച് മുൻ ഓസ്‌ട്രേലിയൻ വിക്കറ്റ് കീപ്പിംഗ് ബാറ്റർ ആദം ഗിൽക്രിസ്റ്റ്. ഇന്ത്യയുടെ ഫാസ്റ്റ് ബൗളിംഗ് ത്രയങ്ങളായ ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരെ നേരിടാൻ ആർക്കും ആകുന്നില്ല എന്നു പറഞ്ഞു. ഈ ലോകകപ്പിൽ ഇന്ത്യക്ക് എതിരെ ആദ്യം ബാറ്റു ചെയ്യുന്നത് ആകും എല്ലവർക്കും നല്ലത് എന്നും രാത്രി ലൈറ്റിനു കീഴിൽ ഇന്ത്യൻ ബൗളർമാർ ഗംഭീര പ്രകടനമാണ് നടത്തുന്നത് എന്നും ഗില്ലി പ്രശംസിച്ചു.

“ഇന്ത്യയും ആദ്യം ബാറ്റ് ചെയ്യാൻ ആകും നോക്കുക എന്ന് താൻ കരുതുന്നു. ചെയ്സ് ചെയ്യുന്നതിൽ അവർക്ക് ഒരു ദൗർബല്യമുണ്ടെന്ന് ഞാൻ കരുതുന്നില്ല. വിരാട് കോഹ്‌ലിയെ പോലെ എക്കാലത്തെയും മികച്ച റൺ ചേസ് കോ-ഓർഡിനേറ്ററാണ് അവർക്കുള്ളത്,” ഗിൽക്രിസ്റ്റ് പറഞ്ഞു.

“ഇന്ത്യൻ ബൗളിംഗ് ആക്രമണം രാത്രി ലൈറ്റിനു കീഴിൽ മാരകമായ ബൗളിംഗ് ആണ് ചെയ്യുന്നത്. സിറാജും ഷമിയും ബുംറയും ഇവരെ ആർക്കും കളിക്കാൻ തന്നെ ആകുന്നില്ല. പകൽ വെളിച്ചത്തിൽ അവർക്കെതിരെ ബാറ്റ് ചെയ്യുന്നത് ആകും കൂടുതൽ ഭേദം. അവർക്ക് എന്നും ശക്തമായ ബാറ്റിംഗ് നിരയുണ്ട്. എന്നാൽ ബൗളിംഗിന്റെ വീര്യമാണ് ഇപ്പോൾ അവരെ ഇപ്പോൾ ഭയപ്പെടുത്തുന്ന ശക്തികൾ ആക്കുന്നത്” ഗിൽക്രിസ്റ്റ് കൂട്ടിച്ചേർത്തു.

“ഇന്ത്യയ്ക്ക് നല്ല സന്തുലിത ബൗളിംഗ് ലൈനപ്പ് ഉണ്ട്. ജഡേജയുടെ കണക്കുകൾ അതിശയിപ്പിക്കുന്നതാണ്. കുൽദീപ് യാദവ്,. പിന്നെ രവി അശ്വിൻ അവസരം കാത്ത് ഇരിക്കുന്നുമുണ്ട്” ഗിൽക്രിസ്റ്റ് പറഞ്ഞു.

“റാങ്കിംഗിലെ 1ആം സ്ഥാനം പ്രധാനമല്ല, ഇന്ത്യ ലോകകപ്പ് നേടുന്നത് ആണ് പ്രധാനം” മുഹമ്മദ് സിറാജ്

2023-ലെ ലോകകപ്പ് ട്രോഫി ഇന്ത്യ ഉയർത്തണം എന്നതാണ് താൻ ആഗ്രഹിക്കുന്നത് എന്നും റാങ്കിംഗിൽ താൻ എത്രാം സ്ഥാനത്താണ് എന്നത് പ്രധാനമല്ല എന്നും ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ്. ഏറ്റവും പുതിയ ഐസിസി ഏകദിന റാങ്കിംഗിൽ ബൗളിംഗുൽ ഒന്നാം സ്ഥാനത്ത് ഉള്ളത് മുഹമ്മദ് സിറാജ് ആണ്.

“ഇടയ്ക്ക് കുറച്ചുകാലം ഞാൻ ഒന്നാം നമ്പർ ആയിരുന്നു, പിന്നീട് ഞാൻ അവിടെ നിന്ന് താഴ്ന്നു. നമ്പർ എനിക്ക് പ്രശ്നമല്ല. ഇന്ത്യ ലോകകപ്പ് നേടുക എന്നതാണ് ലക്ഷ്യം. അതാണ് ടീമിന്റെയും എന്റെയും ലക്ഷ്യവും. എന്റെ പ്രകടനം ഇന്ത്യക്ക് ഗുണകരമാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അതാണ് പ്രധാനം.” സിറാജ് ഐ സി സിയോട് പറഞ്ഞു.

“ഈ ടീമിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനം തോന്നുന്നു. ഈ ടീമിനൊപ്പമുള്ളതിൽ എനിക്ക് സന്തോഷമുണ്ട്. ഓരോ മത്സരത്തിലും ഈ ടീം മികച്ച പ്രകടനം കാഴ്ച്ചവെക്കണമെന്ന് മാത്രമാണ് എനിക്ക് വേണ്ടത്.” സിറാജ് പറഞ്ഞു.

ഇന്ത്യയെ സെമിഫൈനലിൽ നേരിടുക വലിയ വെല്ലുവിളിയാണെന്ന് കെയ്ൻ വില്യംസൺ

2023 ലോകകപ്പ് സെമു ഫൈനലിൽ ഇന്ത്യയെ നേരിടാൻ ആയാൽ അത് ആവേശകരമായിരിക്കും എന്ന് ന്യൂസിലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ. സെമിഫൈനൽ പോരാട്ടത്തിൽ ഇന്ത്യയെ നേരിടാനുള്ള സാധ്യതയെക്കുറിച്ച് താനും തന്റെ ടീമും ആവേശഭരിതരാണെന്ന് ഇന്നത്തെ മത്സര ശേഷം വില്യംസൺ പറഞ്ഞു. ന്യൂസിലൻഡ് ഇന്നത്തെ വിജയത്തോടെ സെമി ഏതാണ്ട് ഉറപ്പിച്ചിട്ടുണ്ട്.

“ഞങ്ങൾക്ക് രണ്ട് ദിവസം അവധി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു,. സെമി കളിക്കുന്നത് സ്പെഷ്യൽ ആണ്, പക്ഷേ ഹോം ടീമിനെ സെമിയിൽ കളിക്കുന്നത് വലിയ വെല്ലുവിളി നിറഞ്ഞതാണ്. ഞങ്ങൾക്ക് സെമിയിൽ എത്താൻ ഭാഗ്യമുണ്ടെങ്കിൽ ആ മത്സരത്തിനായി കാത്തിരിക്കുകയാണ്.” ശ്രീലങ്കയ്‌ക്കെതിരായ തങ്ങളുടെ വിജയത്തിന് ശേഷം കെയ്ൻ വില്യംസൺ പറഞ്ഞു.

ഇന്ത്യ മികച്ച രീതിയിലാണ് കളിക്കുന്നത്. അവരുമായി കളിക്കുക ആണെങ്കിൽ അതൊരു മികച്ച മത്സരമായിരിക്കിം. വില്യംസൺ പറഞ്ഞു.

നവംബർ 15 ന് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന സെമിയിൽ ഇന്ത്യയും ന്യൂസിലൻഡും ഏറ്റുമുട്ടാൻ ആണ് സാധ്യത. 2019 ലോകകപ്പിന്റെ സെമി ഫൈനലിൽ ന്യൂസിലൻഡ് ആയിരുന്നു ഇന്ത്യയെ തോൽപ്പിച്ചത്‌

പാകിസ്താൻ 99.9% പുറത്ത്, ഇന്ത്യ ന്യൂസിലൻഡ് സെമിക്ക് ഒരുങ്ങാം

ഇന്ന് ന്യൂസിലൻഡ് ശ്രീലങ്കയെ തോൽപ്പിച്ചതോടെ പാകിസ്താൻ സെമിയിൽ എത്തില്ല എന്ന് ഏതാണ്ട് ഉറപ്പായി. ഇന്ന് ന്യൂസിലൻഡ് 24 ഓവറിലേക്ക് വിജയിച്ചതോടെ പോയിന്റ് ടേബിളിൽ അവർ നാലാം സ്ഥാനം 99 ശതമാനം ഉറപ്പിച്ചു എന്ന് പറയാം. 10 പോയിന്റുള്ള ന്യൂസിലൻഡിന് 0.992 ആണ് നെറ്റ് റൺ റേറ്റ്. പാകിസ്റ്റാൻ 0.036 മാത്രമാണ് നെറ്റ് റൺ റേറ്റ്.

പാകിസ്താൻ ഇംഗ്ലണ്ടിനെതിരെ അത്ഭുത വിജയം നേടേണ്ടി വരും ആ റൺ റേറ്റ് മറികടക്കാൻ. 287 റൺസിനു മുകളിലുള്ള വിജയമോ, അല്ലായെങ്കിൽ 284 പന്ത് ബാക്കിയുള്ള വിജയമോ നേടിയാലേ പാകിസ്താന് ഇനി സെമി ഫൈനലിൽ എത്താൻ ആക്കൂ. ഇതിനർത്ഥം ഇത് അസാധ്യമാണ് എന്ന് തന്നെയാണ്. അതോടെ ഇന്ത്യ പാകിസ്താൻ സെമി ഫൈനൽ എന്ന സ്വപ്നം അവസാനിച്ചു. ഇന്ത്യക്ക് ന്യൂസിലൻഡ് ആകും സെമി ഫൈനലിലെ എതിരാളി‌. ദക്ഷിണാഫ്രിക്ക ഓസ്ട്രേലിയയെയും സെമിയിൽ നേരിടും.

ന്യൂസിലൻഡിന് വലിയ വിജയം, ഇനി പാകിസ്താൻ സെമിയിൽ എത്താൻ അത്ഭുതം നടത്തണം!!

ലോകകപ്പിൽ സെമി പ്രതീക്ഷ സജീവമാക്കി ന്യൂസിലാൻഡ്. ഇന്ന് ശ്രീലങ്കയ്ക്ക് എതിരെ 5 വിക്കറ്റിന്റെ വിജയം നേടിയതോടെ ന്യൂസിലൻഡ് സെമി ഏതാണ്ട് ഉറച്ചിരിക്കുകയാണ്. ഇന്ന് ശ്രീലങ്ക ഉയർത്തിയ 172 എന്ന വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലാൻഡ് 24 ഓവറിലേക്ക് ലക്ഷ്യം കണ്ടു. അവർക്ക് ആകെ നാലു വിക്കറ്റുകളാണ് നഷ്ടമായത്‌. ഓപ്പണർ ആയ കോൺവെ 45 റൺസും രചിൻ രവീന്ദ്ര 42 റൺസും എടുത്തു.

അവസാനം ആഞ്ഞടിച്ച് മിച്ചൽ വിജയം വേഗത്തിൽ ആക്കി. മിച്ചൽ 31 പന്തിൽ നിന്ന് 43 റൺസ് എടുത്തു. ഈ വിജയത്തോടെ ന്യൂസിലാൻഡിന് പത്തു പോയിന്റായി. അവർ ടേബിളിൽ നാലാം സ്ഥാനത്താണ് നിൽക്കുന്നത്. എട്ടു പോയിന്റ് ഉള്ള പാകിസ്ഥാനെക്കാൾ മെച്ചപ്പെട്ട റൺ റേറ്റ് ന്യൂസിലൻഡിന് ഉണ്ട്. പാകിസ്ഥാന് ഇനി ഒരു മത്സരം മാത്രമാണ് ബാക്കിയുള്ളത്.

ഇന്ന് ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയെ വെറും വെറും 171 റൺസിന് ന്യൂസിലൻഡ് പുറത്താക്കിയിരുന്നു. സെമി ഉറപ്പിക്കാൻ വലിയ വിജയത്തിനായി നോക്കുന്ന ന്യൂസിലൻഡിനായി മികച്ച ബൗളിംഗ് പ്രകടനമാണ് ഇന്ന് ബൗളർമാർ കാഴ്ചവെച്ചത്‌. ശ്രീലങ്കയുടെ ഓപ്പണർ കുശാൽ പെരേര മാത്രമാണ് ശ്രീലങ്കൻ ബാറ്റിംഗ് നിരയിൽ നിന്ന് തിളങ്ങിയത്. കുശാൽ തുടക്കത്തിൽ 28 പന്തിൽ നിന്ന് 51 റൺസ് എടുത്തിരുന്നു. രണ്ട് സിക്സും ഒമ്പത് ഫോറും അടങ്ങിയതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്. വേറെ ബാറ്റർമാർ ആർക്കും തിളങ്ങാനായില്ല.

ഒരു ഘട്ടത്തിൽ 128-9 എന്ന നിലയിൽ ആയിരുന്ന ശ്രീലങ്കയെ മധുശങ്കയും തീക്ഷണയും ചേർന്ന് അവസാന വിക്കറ്റിൽ 43 റൺസ് ചേർത്ത് ഭേദപ്പെട്ട നിലയിൽ എത്തിക്കുക ആയിരുന്നു‌. മധ്യശങ്ക 19 റൺസും തീക്ഷണ 38 റൺസും എടുത്തു.

ന്യൂസിലാൻഡിനായി ബോൾട്ട് ബൗളു കൊണ്ട് ഏറ്റവും മികച്ചു നിന്നു. ബോൾട്ട് 35 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് എടുത്തു. ലോക്കി ഫെർഗൂസനും മിച്ചൽ സാന്റ്നറും രചിനും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. സൗത്തി ഓരു വിക്കറ്റും വീഴ്ത്തി.

ശ്രീലങ്കയെ 171 റൺസിന് പുറത്താക്കി ന്യൂസിലൻഡ്

ഇന്ന് നടന്ന ലോകകപ്പ് മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയെ വെറും വെറും 171 റൺസിന് ന്യൂസിലൻഡ് പുറത്താക്കി. സെമി ഉറപ്പിക്കാൻ വലിയ വിജയത്തിനായി നോക്കുന്ന ന്യൂസിലൻഡിനായി മികച്ച ബൗളിംഗ് പ്രകടനമാണ് ഇന്ന് ബൗളർമാർ കാഴ്ചവെച്ചത്‌. ശ്രീലങ്കയുടെ ഓപ്പണർ കുശാൽ പെരേര മാത്രമാണ് ശ്രീലങ്കൻ ബാറ്റിംഗ് നിരയിൽ നിന്ന് തിളങ്ങിയത്. കുശാൽ തുടക്കത്തിൽ 28 പന്തിൽ നിന്ന് 51 റൺസ് എടുത്തിരുന്നു. രണ്ട് സിക്സും ഒമ്പത് ഫോറും അടങ്ങിയതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്. വേറെ ബാറ്റർമാർ ആർക്കും തിളങ്ങാനായില്ല.

ഒരു ഘട്ടത്തിൽ 128-9 എന്ന നിലയിൽ ആയിരുന്ന ശ്രീലങ്കയെ മധുശങ്കയും തീക്ഷണയും ചേർന്ന് അവസാന വിക്കറ്റിൽ 43 റൺസ് ചേർത്ത് ഭേദപ്പെട്ട നിലയിൽ എത്തിക്കുക ആയിരുന്നു‌. മധ്യശങ്ക 19 റൺസും തീക്ഷണ 38 റൺസും എടുത്തു.

ന്യൂസിലാൻഡിനായി ബോൾട്ട് ബൗളു കൊണ്ട് ഏറ്റവും മികച്ചു നിന്നു. ബോൾട്ട് 35 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് എടുത്തു. ലോക്കി ഫെർഗൂസനും മിച്ചൽ സാന്റ്നറും രചിനും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. സൗത്തി ഓരു വിക്കറ്റും വീഴ്ത്തി.

ക്രിക്കറ്റ് ലോകകപ്പ് സെമി ഫൈനലിന്റെയും ഫൈനലിന്റെയും ടിക്കറ്റുകൾ ഇന്ന് വാങ്ങാം

2023ലെ ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പിന്റെ നോക്കൗട്ട് മത്സരങ്ങൾക്കുള്ള ടിക്കറ്റ് ബോർഡ് ഓഫ് ക്രിക്കറ്റ് കൺട്രോൾ ഇൻ ഇന്ത്യ (ബിസിസിഐ) ഇന്ന് പുറത്തിറക്കും. ഫൈനലിന്റെയും രണ്ട് സെമി ഫൈനലുകളുടെയും ടിക്കറ്റുകൾ ഇന്ന് രാത്രി 8 മണിക്ക് പുറത്തിറക്കും എന്ന് ബി സി സി ഐ അറിയിച്ചു.

മൂന്ന് നോക്കൗട്ട് മത്സരങ്ങൾക്കുള്ള, ആദ്യ സെമി ഫൈനൽ (നവംബർ 15), രണ്ടാം സെമി ഫൈനൽ (നവംബർ 16), നവംബർ 19 ന് നടക്കുന്ന ഫൈനൽ, എന്നിവയ്ക്ക് ഉള്ള ടിക്കറ്റുകൾ നവംബർ 9 ന് രാത്രി 8:00 ന്, ബിസിസിഐ ഔദ്യോഗിക ടിക്കറ്റിംഗിൽ സൈറ്റിൽ റിലീസ് ചെയ്യും.
https://tickets.cricketworldcup.com എന്ന വെബ്സൈറ്റിൽ ചെന്ന് ടിക്കറ്റ് വാങ്ങാം.

ഭാഗ്യം ഒപ്പം ഉണ്ടെങ്കിൽ ഇന്ത്യയെ അട്ടിമറിക്കാൻ ആകും എന്ന് നെതർലന്റ്സ് താരം തേജ

2023 ലോകകപ്പിലെ തങ്ങളുടെ അവസാന ലീഗ് മത്സരത്തിൽ ഇന്ത്യയ്‌ക്കെതിരെ ശക്തമായ പ്രകടനം നടത്താൻ നെതർലൻഡ്‌സിന് ആകുമെന്ന് വിശ്വസിക്കുന്നതായി അവരുടെ ബാറ്റിംഗ് താരം തേജ നിദാമാനുരു. ഡച്ചുകാർക്ക് ഇന്ത്യയെ അട്ടിമറിക്കാൻ കഴിയുമെന്ന് കരുതുന്നു എന്ന് അദ്ദേഹം പറഞ്ഞു.

“ടേബിളിൽ മുകളിലുള്ള ഈ ടൂർണമെന്റിൽ ഏറ്റവും മികച്ച ടീമിനെ ആണ് ഞങ്ങൾ നേരിടാൻ പോകുന്നത്‌. ഇത് ഞങ്ങളെ വളരെ ആവേശഭരിതരായ ഒന്നാണ്, ഇത് ഞങ്ങൾക്ക് മറ്റൊരു അവസരമാണ്. .ഞങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കാനും ഞങ്ങൾക്ക് കഴിയുന്നത് ചെയ്യാനും ഞങ്ങൾ ശ്രമിക്കുന്ന” തെജ പറഞ്ഞു.

“ഞങ്ങൾ ഒരു മത്സരവും നിസ്സാരമായി കാണുന്നില്ല, ഇത് ക്രിക്കറ്റ് കളിയാണ്. അതിനാൽ, ഇന്ത്യയെ തോല്പ്പിക്കാൻ ഞങ്ങൾക്ക് സാധ്യമായേക്കാം. ഞങ്ങൾ ഞങ്ങളുടെ ക്രിക്കറ്റ് കളിക്കുന്നു. നമ്മൾ ചെയ്യുന്നത് നന്നായി ചെയ്യുന്നു. ബൗളിംഗിലും ബാറ്റിംഗിലും കഴിവുള്ള താരങ്ങളും നമുക്കുണ്ട്. തീർച്ചയായും നിങ്ങൾക്ക് കുറച്ച് ഭാഗ്യം ആവശ്യമാണ്. അവർ വളരെ ശക്തമായ ഒരു ടീമാണെന്നും അവർ വളരെ മികച്ച ക്രിക്കറ്റ് കളിക്കുന്നവരാണെന്നും സംശയമില്ല. എന്നാൽ ക്രിക്കറ്റിൽ രസകരമായ കാര്യങ്ങൾ സംഭവിച്ചിട്ടുണ്ട്.” തേജ പറഞ്ഞു.

ഷാകിബ് ശ്രീലങ്കയിൽ വന്നാൽ കല്ലെറിയും എന്ന് ആഞ്ചലോ മാത്യൂസിന്റെ സഹോദരൻ

ആഞ്ചലോ മാത്ര്യൂസിനെ വിവാദ ടൈം ഔട്ടിലൂടെ പുറത്താക്കിയ ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാകിബ് അൽ ഹസന് എതിരെ ആഞ്ചലോ മാത്യൂസിന്റെ സഹോദരൻ ട്രെവിസ്. ഷാക്കിബിന്റെ പ്രവർത്തനങ്ങളെ അദ്ദേഹം വിമർശിച്ചു, വെറ്ററൻ ഓൾറൗണ്ടറെ ശ്രീലങ്കയിലേക്ക് സ്വാഗതം ചെയ്യുന്നില്ലെന്നു പറഞ്ഞു. ഷാക്കിബ് ശ്രീലങ്കയിൽ കളിക്കാൻ വന്നാൽ കല്ലെറിയുമെന്നും ട്രെവിസ് കൂട്ടിച്ചേർത്തു.

“ഞങ്ങൾ വളരെ നിരാശരാണ്. ബംഗ്ലാദേശ് ക്യാപ്റ്റന് സ്പോർട്സ് സ്പിരിറ്റ് ഇല്ല, മാന്യൻമാരുടെ കളിയിൽ അദ്ദേഹം മനുഷ്യത്വം കാണിച്ചില്ല. ഈ തീരുമാനം ഞങ്ങൾ ഒരിക്കലും പ്രതീക്ഷിച്ചില്ല.” ട്രെവിസ് പറഞ്ഞു ‌

ഷാക്കിബിന് ശ്രീലങ്കയിലേക്ക് സ്വാഗതം ഇല്ല. അവൻ ഏതെങ്കിലും അന്താരാഷ്ട്ര അല്ലെങ്കിൽ എൽപിഎൽ മത്സരങ്ങൾ കളിക്കാൻ ഇവിടെ വന്നാൽ, അദ്ദേഹത്തിന് നേരെ കല്ലെറിയപ്പെടും, അല്ലെങ്കിൽ അദ്ദേഹം ആരാധകരിൽ നിന്ന് പ്രതിഷേധം നേരിടേണ്ടിവരും,” ട്രെവിസ് BDCricTime-നോട് പറഞ്ഞു.

Exit mobile version