വീണ്ടും കോഹ്ലിക്ക് എതിരെ ഹഫീസ്, സ്റ്റോക്സ് കളിച്ചതാണ് ടീമിനായുള്ള കളി എന്ന് പാകിസ്താൻ താരം

വീണ്ടും വിരാട് കോഹ്ലിക്ക് എതിരെ വിവാദ പ്രസ്താവ്നയുമായി മുൻ പാകിസ്താൻ താരം ഹഫീസ്. നെതർലൻഡ്‌സിനെതിരായ ഇംഗ്ലണ്ടിന്റെ മത്സരത്തിൽ ബെൻ സ്റ്റോക്‌സിന്റെ സെഞ്ച്വറിയെ കുറിച്ച് ട്വീറ്റ് ചെയ്ത ഹഫീസ് അതിനിടയിൽ കോഹ്ലിയെയും വിമർശിച്ച്. സെൽഫിഷ് അല്ലാത്ത കളി ആണ് സ്റ്റോക്സ് കളിച്ചത് എന്നും ടീമിന് പരമാവധി റൺസ് നേടിക്കൊടുക്കുക മാത്രമാണ് സ്റ്റോക്സ് ലക്ഷ്യമിട്ടത് എന്നും ഹഫീസ് ട്വീറ്റ് ചെയ്തു.

നേരത്തെ വിരാട് കോഹ്ലി സെൽഫിഷ് ആണെന്നും സെഞ്ച്വറിക്ക് ആയാണ് കളിച്ചത് എന്നും പറഞ്ഞ് ഹഫീസ് വിമർശനങ്ങൾ നേരിട്ടിരുന്നു.

“സമ്മർദത്തിൻകീഴിൽ മികച്ച 100 ആണ് സ്റ്റോക്സ് നേടിയത്‌. അവസാനം ടീമിന് വിജയിക്കുന്നതിന് ആയി പരമാവധി റൺസ് നേടുന്നതിന് സ്റ്റോക്സ് കളിച്ചത്. സെൽഫിഷ് vs നിസ്വാർത്ഥ സമീപനത്തെ വേർതിരിക്കുന്നതിനുള്ള മികച്ച ഉദാഹരണം ആയിരുന്നു ഈ ഇന്നിങ്സ്” ഹഫീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ കുറിച്ചു.

അവസാനം ഇംഗ്ലണ്ട് ജയിച്ചു, നെതർലന്റ്സിനെതിരെ 160 റൺസിന്റെ വിജയം

അവസാനം ലോകകപ്പിൽ ഇംഗ്ലണ്ടിനെ ഒരു വിജയം ഇന്ന് അവസാന സ്ഥാനക്കാർ തമ്മിലുള്ള പോരാട്ടത്തിൽ നെതർലാൻസിനെ 160 റൺസിന് ആണ് ഇംഗ്ലണ്ട് പരാജയപ്പെടുത്തിയത്. ഇംഗ്ലണ്ട് ഉയർത്തിയ 340 എന്ന വിജയലക്ഷ്യം പിന്തുടർന്ന നെതർലാൻഡ് 179 റൺസിന് ഓളോട്ടായി. 41 റൺസ് എടുത്ത തേജാ മാത്രമാണ് നെതർലാൻസിനായി ഇന്ന് ബാറ്റു കൊണ്ട് തിളങ്ങിയത്‌.

ഇംഗ്ലണ്ടിനായി ആദിൽ റാഷിദും മൊയീൻ അലിയും മൂന്ന് വിക്കറ്റു വീതം വീഴ്ത്തി. ഡേവിഡ് ബില്ലി എന്നിവർ രണ്ട് വിക്കറ്റും നേടി. ഈ വിജയത്തോടെ ഇംഗ്ലണ്ടിന് നാലു പോയിന്റായി. ഇംഗ്ലണ്ടിന്റെ ഈ ലോകകപ്പിലെ രണ്ടാം വിജയം മാത്രമാണിത്

നേരത്തെ ബെൻ സ്റ്റോക്സ് നേടിയ മികച്ച സെഞ്ച്വറിയുടെ മികവിൽ ഇംഗ്ലണ്ടിന് മികച്ച സ്കോർ നേടാൻ ആയിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 339/9 റൺസ് എടുത്തു. 74 പന്തിൽ നിന്ന് 87 റൺസ് എടുത്ത ഡേവിഡ് മലൻ ആണ് ഇംഗ്ലണ്ടിന് നല്ല തുടക്കം നൽകിയത്. അവസാനം മികച്ച സെഞ്ച്വറി നേടി ബെൻ സ്റ്റോക്സ് ഇന്നിംഗ്സിലെ ടോപ് സ്കോറർ ആയി.

റൂട്ട്, ഹാരി ബ്രൂക്ക്, ബട്ട്ലർ തുടങ്ങിയവർ ബാറ്റുകൊണ്ട് നിരാശപ്പെടുത്തി. അവസാനം ബെൻ സ്റ്റോക്സും ക്രിസ് വോക്സും ചേർന്ന് സൃഷ്ടിച്ച കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിനെ ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്. സ്റ്റോക്ക്സ് 84 പന്തിൽ 108 റൺസ് എടുത്തു. 6 സിക്സും 6 ഫോറും അടങ്ങുന്നതായിരുന്നു സ്റ്റോക്സിന്റെ ഇനി ഇന്നിംഗ്സ്.

ക്രിസ് ബോക്സ് 45 പന്തിൽ നിന്ന് 51 റൺസ് എടുത്തു. നെതര്‍ ലെൻസിനായ ബാസ് ദെ ലെദെ മൂന്ന് വിക്കറ്റും ആര്യൻ ദത്തും വാൻ ബീകും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

“നാണമില്ലേ?” ഇന്ത്യക്ക് വേറെ പന്താണ് എന്ന് പറഞ്ഞ പാകിസ്താൻ താരത്തിനെതിരെ ആഞ്ഞടിച്ച് മുഹമ്മദ് ഷമി

മുൻ പാകിസ്ഥാൻ ക്രിക്കറ്റ് ടീം താരം ഹസൻ റാസയ്ക്ക് എതിരെ ആഞ്ഞടിച്ച് ഇന്ത്യൻ പേസർ മുഹമ്മദ് ഷമി. റാസ ഇന്ത്യക്ക് ഐ സി സി ഈ ലോകകപ്പിൽ പ്രത്യേക ബൗൾ ആണ് കൊടുക്കുന്നത് എന്നതുള്ളപ്പെടെ പല വിവാദ പ്രസ്താവനകളും കഴിഞ്ഞ ദിവസം ഉയർത്തിയിരുന്നു‌‌. ഇതിലാണ് മുഹമ്മദ് ഷമി ഇൻസ്റ്റാഗ്രാമിലൂടെ പ്രതികരിച്ചത്.

എബിഎൻ ന്യൂസിലെ ചർച്ചയ്ക്കിടെ ആണ് ഇന്ത്യൻ ബൗളർമാർക്ക് വ്യത്യസ്ത പന്തുകൾ ലഭിക്കുന്നുണ്ടെന്നുൻ രോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള ടീം ഉപയോഗിക്കുന്ന പന്തുകൾ പരിശോധിക്കാനും റാസ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിനോട് ആവശ്യപ്പെട്ടത്‌. പ്രസ്താവനയെ പാകിസ്ഥാൻ ടീം ഇതിഹാസം വസീം അക്രം തന്നെ വിമർശിച്ചിരുന്നു‌‌. അതുകൂടെ ചൂണ്ടിക്കാണിച്ചാണ് ഷമി മറുപടി പറഞ്ഞത്.

“ദയവായി കുറച്ച് നാണം എങ്കിലും ഉണ്ടാകൂ. മോശം കാര്യങ്ങൾ പറയുന്നതിനുപകരം ഗെയിമിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ഇത് ഐസിസി ക്രിക്കറ്റ് ലോകകപ്പാണ്, പ്രാദേശിക ടൂർണമെന്റല്ല. വസീം അക്രം വിശദീകരിച്ചു കൊടുത്തു എന്നിട്ടും‌‌, നിങ്ങളുടെ സ്വന്തം വസീം അക്രമിനെ നിങ്ങൾക്ക് വിശ്വാസമില്ലെ. ഈ വ്യക്തി സ്വയം പ്രശംസിക്കുന്ന തിരക്കിലാണ്,” ഷമി തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചു.

സൂപ്പർ ബെൻ സ്റ്റോക്സ്!! ഇംഗ്ലണ്ടിന് മികച്ച സ്കോർ

ബെൻ സ്റ്റോക്സ് നേടിയ മികച്ച സെഞ്ച്വറിയുടെ മികവിൽ ഇംഗ്ലണ്ടിന് മികച്ച സ്കോർ. ഇന്ന് ലോകകപ്പിൽ നടക്കുന്ന ഇംഗ്ലണ്ടും നബര്‍ ലെൻസും തമ്മിലുള്ള മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 339/9 റൺസ് എടുത്തു. 74 പന്തിൽ നിന്ന് 87 റൺസ് എടുത്ത ഡേവിഡ് മലൻ ആണ് ഇംഗ്ലണ്ടിന് നല്ല തുടക്കം നൽകിയത്. അവസാനം മികച്ച സെഞ്ച്വറി നേടി ബെൻ സ്റ്റോക്സ് ഇന്നിംഗ്സിലെ ടോപ് സ്കോറർ ആയി.

റൂട്ട്, ഹാരി ബ്രൂക്ക്, ബട്ട്ലർ തുടങ്ങിയവർ ബാറ്റുകൊണ്ട് നിരാശപ്പെടുത്തി. അവസാനം ബെൻ സ്റ്റോക്സും ക്രിസ് വോക്സും ചേർന്ന് സൃഷ്ടിച്ച കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിനെ ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്. സ്റ്റോക്ക്സ് 84 പന്തിൽ 108 റൺസ് എടുത്തു. 6 സിക്സും 6 ഫോറും അടങ്ങുന്നതായിരുന്നു സ്റ്റോക്സിന്റെ ഇനി ഇന്നിംഗ്സ്.

ക്രിസ് ബോക്സ് 45 പന്തിൽ നിന്ന് 51 റൺസ് എടുത്തു. നെതര്‍ ലെൻസിനായ ബാസ് ദെ ലെദെ മൂന്ന് വിക്കറ്റും ആര്യൻ ദത്തും വാൻ ബീകും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

മാക്സ്‌വെൽ കളിച്ചതു പോലൊരു ഇന്നിംഗ്സ് ഇനി ഒരിക്കലും കാണാൻ ആകില്ല എന്ന് പോണ്ടിംഗ്

ഇന്നലെ അഫ്ഗാനിസ്ഥാനെതിരെയുള്ള ഗ്ലെൻ മാക്‌സ്‌വെല്ലിന്റെ ഇന്നിംഗ്‌സിനെ പ്രശംസിച്ച് ഇതിഹാസ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിംഗ്‌. ഇതുപോലെ ഒന്ന് ഇതുവരെ കണ്ടിട്ടില്ല എന്നും ഇനി കാണാൻ ആകുമെന്ന് തോന്നുന്നില്ല എന്നും പോണ്ടിംഗ് പറഞ്ഞു. 128 പന്തിൽ 201 റൺസ് എടുത്തായിരുന്നു മാക്സ്‌വെൽ ഓസ്ട്രേലിയയെ ഇന്നലെ വിജയത്തിൽ എത്തിച്ചത്.

“ഞാൻ ഒരുപാട് മത്സരങ്ങൾ കണ്ടിട്ടുണ്ട്, ഭാഗമായിട്ടുണ്ട്, ഇങ്ങനെ ഒന്ന് ഞാൻ ഇതുവരെ കണ്ടിട്ടില്ല, ഇനിയൊരിക്കലും അത്തരത്തിലുള്ള എന്തെങ്കിലും ഒരു ഇന്നിങ്സ് കാണുമോ എന്ന് അറിയില്ല. കണ്ടാൽ ഞാൻ വളരെ ആശ്ചര്യപ്പെടും,” മത്സരത്തിന് ശേഷം പോണ്ടിംഗ് പറഞ്ഞു.

“ആ ഘട്ടത്തിൽ, അഫ്ഗാനിസ്ഥാൻ മികച്ച നിലയിൽ ആയിരുന്നു, അവർക്ക് കഴിയുന്നത്ര സമ്മർദ്ദം ഓസ്‌ട്രേലിയക്ക് മേൽ സമ്മർദ്ദം ചെലുത്താൻ ശ്രമിച്ചു,” പോണ്ടിംഗ് പറഞ്ഞു.

“മാക്സ്വെലിന് രണ്ട് തവണ ഭാഗ്യം ലഭിച്ചു, പിന്നീട് നടന്നത് ചരിത്രമാണ്. ഇത് വളരെക്കാലം നമ്മൾ സംസാരിക്കാൻ പോകുന്ന ഒരു ഇന്നിംഗ്സാണ്. ഒരു സമയത്ത് ഓസ്‌ട്രേലിയക്ക് വിജയിക്കാനുള്ള സാധ്യത 0.3 ശതമാനമായിരുന്നു, ഇത് ഒരു അത്ഭുതമാണ്,” പോണ്ടിംഗ് പറഞ്ഞു.

ICC റാങ്കിംഗിൽ ഇന്ത്യൻ ആധിപത്യം, ബൗളിംഗിൽ സിറാജും ബാറ്റിംഗിൽ ഗില്ലും ഒന്നാമത്!!

ഐ സി സി റാങ്കിംഗിൽ ഇന്ത്യൻ ആധിപത്യം. ഇന്ന് വന്ന പുതിയ ഏകദിന റാങ്കിംഗ് ബാറ്റിംഗിലും ബൗളിംഗിലിം ഇന്ത്യൻ താരങ്ങൾ ഒന്നാമത്. ബാറ്റിംഗിൽ ശുഭ്മൻ ഗിൽ ബാബർ അസമിനെ മറികടന്ന് ഒന്നാമത് എത്തി. കരിയറിൽ ആദ്യമായാണ് ശുഭ്മൻ ഗിൽ റാങ്കിംഗിൽ ഒന്നാമത് എത്തുന്നത്. ഗില്ലിന് 830 പോയിന്റാണ് ഉള്ളത്. ബാബർ 824 പോയിന്റുമായി രണ്ടാം സ്ഥാനത്തേക്ക് താഴ്ന്നു. വിരാട് കോഹ്ലി നാലാം സ്ഥാനത്തും രോഹിത് ശർമ്മ ആറാം സ്ഥാനത്തും ഉണ്ട്.

ബൗളിങ് സിറാജ് ഒന്നാം സ്ഥാനത്ത് തിരികെയെത്തി. മുമ്പും സിറാജ് ഏകദിന ബൗളിംഗ് റാങ്കിംഗിൽ ഒന്നാമത് ഉണ്ടായിരുന്നു. സിറാജിന് 709 പോയിന്റാണ് ഉള്ളത്. ഇന്ത്യയുടെ നാലു താരങ്ങൾ ആദ്യ പത്തിൽ ഉണ്ട്. കുൽദീപ് യാദവ് നാലാം സ്ഥാനത്തും, ജസ്പ്രീത് ബുമ്ര എട്ടാം സ്ഥാനത്തും മുഹമ്മദ് ഷമി പത്താം സ്ഥാനത്തും നിൽക്കുന്നു. ഇതുകൂടാതെ ജഡേജ 19ആം സ്ഥാനത്തേക്കും ഉയർന്നു.

ടീമുകളുടെ കാര്യത്തിൽ ഇന്ത്യ ആയി ഏകദിനത്തിലും ടി20യിലും ടെസ്റ്റിലും ഐ സി സി റാങ്കിംഗിൽ ഒന്നാമത് ഉള്ളത്.

കോഹ്ലി സെഞ്ച്വറിക്ക് ആയി വേഗത കുറച്ചത് വേറെ പിച്ചിൽ ആണെങ്കിൽ ഇന്ത്യയെ വേദനിപ്പിച്ചേനെ എന്ന് ഗംഭീർ

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മത്സരത്തിൽ സെഞ്ച്വറിക്ക് ആയി ശ്രമിച്ച വിരാട് കോഹ്ലിയെ വിമർശിച്ച് ഗംഭീർ. കോഹ്ലി വേറെ പിച്ചിൽ ആയിരുന്നു ഇതുപോലെ ഇന്നിങ്സിന്റെ വേഗത കുറച്ചത് എങ്കിൽ അത് ഇന്ത്യയെ ബാധിച്ചേനെ എന്ന് ഗംഭീർ പറഞ്ഞു.

“കോഹ്‌ലി അന്ന് ഡീപ്പ് ബാറ്റ് ചെയ്യേണ്ടത് പ്രധാനമായിരുന്നു, അവസാന 5-6 ഓവറുകളിൽ അദ്ദേഹം അൽപ്പം വേഗത കുറച്ചതായി എനിക്ക് തോന്നുന്നു, ഒരുപക്ഷേ അദ്ദേഹം സെഞ്ചുറിയോട് അടുക്കുന്നതിനാലാകാം. എന്നാൽ ബോർഡിൽ അപ്പോഴേക്ക് മതിയായ റൺസ് ഉണ്ടായിരുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നു. മികച്ച പിച്ചിൽ ബാറ്റ് ചെയ്യുകയാണെങ്കിൽ ഇങ്ങനെ ചെയ്താൽ അത് ഇന്ത്യയെ വേദനിപ്പിക്കുമായിരുന്നു,” ഗംഭീർ പറഞ്ഞു

റൺ നിരക്ക് കൂട്ടാൻ ശ്രേയസിന്റെ ബാറ്റിംഗ് സഹായിച്ചു എന്നും ഗംഭീർ പറഞ്ഞു. “ശ്രേയസ് അയ്യറിന് വിരാട് കോഹ്‌ലിയുടെ സമ്മർദ്ദം ഒഴിവാക്കിയതിന്റെ ക്രെഡിറ്റ് നിങ്ങൾ നൽകണം. പുതിയ പന്ത് ബാറ്റ് ചെയ്യാൻ ഏറ്റവും അനുയോജ്യമായ സമയം ഇരുവരും മധ്യനിരയിൽ നന്നായി ബാറ്റ് ചെയ്തു. അവർ വിദഗ്ധമായി കേശവ് മഹാരാജിനെ നേരിട്ടവ്, ജഡേജ അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോൾ മഹാരാജിന് ഒരു വിക്കറ്റ് മാത്രമെ ഇന്ത്യ നൽകിയുള്ളൂ.” ഗംഭീർ പറഞ്ഞു.

മാക്സ്‌വെൽ അടുത്ത മത്സരത്തിൽ കളിക്കും, പരിക്ക് സാരമുള്ളതല്ല

ഇന്നലെ ഓസ്ട്രേലിയയുടെ ഹീറോ ആയ മാക്സ്‌വെൽ ഇന്നലെ പരിക്കുമായാണ് കളിച്ചത്. എന്നാൽ ഇത് വലിയ ആശങ്ക നൽകുന്നത് അല്ല എന്ന് ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്. ക്രാമ്പ്സ് മാത്രമാണ്. ആവശ്യത്തിന് വിശ്രമം കിട്ടിയാൽ അത് ശരിയാകും എന്നാണ് പ്രതീക്ഷ എന്നും അദ്ദേഹം അടുത്ത മത്സരത്തിൽ കളിക്കും എന്നും കമ്മിൻസ് പറഞ്ഞു.

“അവൻ സുഖം പ്രാപിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. അവൻ ക്ഷീണിതനായിരുന്നു, പക്ഷേ അവൻ ഓസ്‌ട്രേലിയയ്‌ക്ക് വേണ്ടി കളിക്കുന്നതും കളിക്കാൻ എന്തും ചെയ്യുന്നതും എത്രമാത്രം ടീമിനെ ഇഷ്ടപ്പെടുന്നുവെന്ന് നിങ്ങൾ ഇന്ന് കണ്ടതായി ഞാൻ കരുതുന്നു. ഈ പരിക്ക് ഭേദമാകും എന്ന് എനിക്ക് ഉറപ്പുണ്ട്,” കമ്മിൻസ് പറഞ്ഞു.

“അവൻ സന്തോഷവാനാണ്. വെറും ക്രാമ്പ്സ് ആണ്. അതാണ് പ്രധാന കാര്യം എന്ന് ഞാൻ കരുതുന്നു. ഒരു ഓവറിൽ അവൻ തന്റെ കാൽ വിരൽ പോയി എന്ന് പറഞ്ഞു., അത് ശരിയാകുമെന്ന് എനിക്ക് ഉറപ്പുണ്ട്, ധാരാളം ജലാംശം,” അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്നലെ കമ്മിൻസിന് ഒപ്പം ചേർന്നായിരുന്നു മാക്സ്‌വെൽ അത്ഭുത പ്രകടനം കാഴ്ചവെച്ചത്.

ഈ ഇന്ത്യൻ ടീം എൺപതുകളിലെ വെസ്റ്റിൻഡീസ് ടീമിനെ ഓർമ്മിപ്പിക്കുന്നു എന്ന് റമീസ് രാജ

ഇപ്പോഴത്തെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പ്രകടനങ്ങൾ കാണുമ്പോൾ 1980കളിലെ ഇതിഹാസം വെസ്റ്റിൻഡീസ് ടീമിനെ ഓർമ്മ വരുന്നു എന്ന് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ റമീസ് രാജ‌‌. ലോകകപ്പിലെ ഇന്ത്യയുടെ ഓൾറൗണ്ട് ഷോയെ അഭിനന്ദിച്ച രാജ, വൈറ്റ് ബോൾ ക്രിക്കറ്റിലെ ഏറ്റവും മികച്ച ടീമാണ് ഇന്ത്യ എന്ന് പറഞ്ഞു.

“വൈറ്റ്-ബോൾ ക്രിക്കറ്റിൽ, വളരെ ദൂരം മുന്നിലാണ് ഇന്ത്യ. കൂടാതെ, മ്അവർക്ക് മികച്ച കളിക്കാരുടെ ഒരു വലിയ ലിസ്റ്റ് ബാറ്റിംഗിൽ ഉണ്ട്. വിരാട് കോഹഹ്ലി, രോഹിത് ശർമ്മ, കെ.എൽ. രാഹുൽ. ബൗളിംഗ് ആണെങ്കിൽ ഇന്ത്യ ക്ലിനിക്കൽ ആണ്.” റമീസ് രാജ പറഞ്ഞു.

“ഞാൻ ഇന്ത്യയെ 80കളിലെ വിൻഡീസുമായി താരതമ്യപ്പെടുത്തുന്നു. വെസ്റ്റ് ഇൻഡീസിന് പന്തിൽ കൂടുതൽ പേസ് ഉണ്ടായിരുന്നു. എന്നാൽ ഏകപക്ഷീയമായി കളിച്ച് എതിരാളികളെ ഭയപ്പെടുത്താൻ ആ പഴയ വെസ്റ്റിൻഡീസിനെ പോലെ ഇന്ത്യക്കും ആകുന്നു, വലിയ മാർജിൻ വിജയങ്ങൾ നേടുന്നു‌, പഴയ വെസ്റ്റിൻഡീസുമായി ഇന്ത്യയെ താരതമ്യപ്പെടുത്താം” – റമിസ് രാജ പറഞ്ഞു.

പാകിസ്താന് സെമിയിൽ ഇന്ത്യയെ നേരിടാം പക്ഷേ മത്സരം ഏകപക്ഷീയം ആയിരിക്കും” മുഹമ്മദ് കൈഫ്

2023 ലോകകപ്പിന്റെ സെമി ഫൈനലിൽ പാക്കിസ്ഥാന് എത്താനാകാമെന്നും വേണമെങ്കിൽ സെമിയിൽ ഇന്ത്യയെ അവർക്ക് എതിരാളികളായി ലഭിക്കാം എന്നും മുഹമ്മദ് കൈഫ്‌. എന്നാൽ സെമിയിൽ ഇന്ത്യയ്‌ക്കെതിരെ അവർ ഇറങ്ങിയാലും നമ്മുക്ക് ഏകപക്ഷീയമായ മത്സരമാണ് കാണാൻ ആവുക എന്ന് മുൻ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ് പറഞ്ഞു. ഇന്ത്യ അനായാസം ആ മത്സരം ജയിക്കുമെന്നും കൈഫ് പറയുന്നു.

പാകിസ്താൻ അവശേഷിക്കുന്ന മത്സരം ജയിച്ചാൽ അവർക്ക് സെമി പ്രതീക്ഷയുണ്ട്‌. പാകിസ്ഥാൻ സെമിയിൽ കടന്നാൽ ഇന്ത്യയെ നേരിടാൻ സാധ്യതയേറെയാണ്.

“അവർക്ക് സെമിയിൽ എത്തിച്ചേരാനാകും, പക്ഷേ അത് ഏകപക്ഷീയമായ മത്സരമായിരിക്കും. എന്താണ് സംഭവിച്ചതെന്ന് ചരിത്രത്തിന്റെ താളുകൾ തുറന്നാണ് അറിയാം. ഇന്ത്യ അവരെ അനായാസം പരാജയപ്പെടുത്തി. അതു തന്നെ ആവർത്തിക്കും.” കൈഫ് പറഞ്ഞു.

“എന്നിരുന്നാലും പാകിസ്ഥാന് സെമി അവസരമുണ്ട്. അവർ മികച്ച മത്സരം കളിച്ച് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയാൽ, അപ്പോഴും നെറ്റ് റൺ റേറ്റ് പ്രശ്‌നമുണ്ടാകും, അതിനാൽ അവർക്ക് വലിയ വിജയത്തോടെ സെമിയിൽ എത്താനാകും,” കൈഫ് പറഞ്ഞു.

കപിൽ ദേവിന്റെയും കിർമാണിയുടെയും റെക്കോർഡ് മറികടന്ന് മാക്സ്‌വെൽ കമ്മിൻസ് കൂട്ടുകെട്ട്

മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവിന്റെയും സയ്യിദ് കിർമാനിയുടെയും റെക്കോർഡ് ഇന്ന് ഗ്ലെൻ മാക്‌സ്‌വെല്ലും പാറ്റ് കമ്മിൻസും ചേർന്ന് മറികടന്നു. ലോകകപ്പിലെ എട്ടാം വിക്കറ്റിലെ ഏറ്റവും വലിയ കൂട്ടുകെട്ടാണ് മാക്‌സ്‌വെല്ലും കമ്മിൻസും ചേർന്ന് ഇന്ന് ചേർത്തത്. അഫ്ഗാനിസ്താനെതിരെ 202 റൺസിന്റെ അപരാജിത കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് തീർത്തത്.

1983 ലോകകപ്പിൽ സിംബാബ്‌വെയ്‌ക്കെതിരെ ആയിരുന്നു കപിൽ ദേവും സയ്യിദ് കിർമാനിയും റെക്കോർഡ് ഇട്ടത്‌. കപിൽ ദേവും സയ്യിദ് കിർമാനിയും അന്ന് എടുത്ത 126 റൺസിന്റെ കൂട്ടുകെട്ട് എട്ടാം വിക്കറ്റിലോ അതിനു താഴെയോ ഉള്ള ലോകകപ്പിലെ എക്കാലത്തെയും ഉയർന്ന കൂട്ടുകെട്ടായിരുന്നു,

ഇന്ന് 91 റൺസിൽ നിൽക്കെ ആയിരുന്നു കമ്മിൻസും മാക്സ്വെലും ഒരുമിച്ചത്. വിജയം വരെ അവർ ക്രീസിൽ തുടർന്നു. 202 റൺസിന്റെ കൂട്ടുകെട്ടിൽ 12 റൺസ് മാത്രമായിരുന്നു കമ്മിൻസിന്റെ സംഭാവന‌

ഇതിനു മുകളിൽ ഒരു ഇന്നിങ്സ് ഉണ്ടോ? അമാനുഷികം മാക്സ്‌വെൽ!!!

മാക്സ്‌വെൽ ഇന്ന് കളിച്ച ഇന്നിംഗ്സ് ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഇന്നിങ്സുകളിൽ ഒന്നായിരിക്കും. ഇങ്ങനെ ഒരു ഇന്നിംഗ്സ് സ്വപ്നങ്ങള മാത്രമാകും കണ്ടത്. 292 എന്ന ലക്ഷ്യം പിന്തുടരുന്ന ഓസ്ട്രേലിയ 91-7 എന്ന നിലയിൽ പരുങ്ങിയ അവസ്ഥയിൽ നിന്ന് ഒറ്റയ്ക്ക് നിന്ന് റെക്കോർഡുകൾ എല്ലാം ഭേദിച്ച ഒരു പ്രകടനം ആണ് മാക്സ്‌വെലിൽ നിന്ന് കാണാൻ ആയത്‌. പാറ്റ് കമ്മിൻസിനെ ഒരു വശത്ത് നിർത്തി തന്റെ എല്ലാം കൊടുത്തുള്ള ഇന്നിംഗ്സ്.

ഇന്നിംഗ്സ് മുന്നോട്ട് പോകവെ പരിക്കേറ്റതോടെ ഓടാൻ പോലും പറ്റാത്ത അവസ്ഥയിൽ ആയിരുന്നു മാക്സ്‌വെൽ. എന്നിട്ടും മാക്സിയെ തടയാൻ ആർക്കും ആയില്ല. 201 റൺസ് നേടി മാക്സി ഓസ്ട്രേലിയയുടെ സെമി ഫൈനൽ യോഗ്യത ഉറപ്പിച്ച വിജയത്തിലേക്ക് അവരെ എത്തിച്ഛു. വിജയത്തിലേക്ക് 6 പറത്തി ആയിരുന്നു മാക്സ്‌വെൽ തന്റെ ഇരട്ട സെഞ്ച്വറി പൂർത്തിയാക്കിയത്.

വെറും 128 പന്തിൽ നിന്നാണ് 201 റൺസ് മാക്സ്‌വെൽ നേടിയത്. 10 സിക്സും 21 ഫോറും. അവസാന 100 റൺസ് ഓടാൻ പോലും പറ്റാത്ത അവസ്ഥയിൽ നിന്നാണ് മാക്സ്‌വെൽ അടിച്ചത്. 202 റൺസിന്റെ എട്ടാം വിക്കറ്റ് പാർട്ണർഷിപ്പിൽ മറുവശത്ത് ഉണ്ടായിരുന്ന കമ്മിൻസിന്റെ ആകെ സംഭാവന 12 റൺസ് ആയിരുന്നു.

ഈ ഇന്നിംഗ്സിലൂടെ ഓസ്ട്രേലിയയുടെ ഏകദിനത്തിലെ എറ്റവും ഉയർന്ന സ്കോറും മാക്സ്‌വെലിന്റെ പേരിലായി.

Exit mobile version